വിദ്വേഷപ്രചാരണം തടയാൻ ബില്ലുമായി കർണാടക; ഏഴുവർഷംവരെ തടവിനും 50,000 രൂപ വരെ പിഴയ്ക്കും വ്യവസ്ഥ

ബെംഗളൂരു: വിദ്വേഷപ്രചാരണം തടയുന്നതിനുള്ള ബില്ലിന് കർണാടക മന്ത്രിസഭ അംഗീകാരം നൽകി. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ച്‌ പാസാക്കാനാണ് നീക്കം. വർഗീയ, സാമുദായിക സംഘർഷം ഇല്ലാതാക്കാൻ പ്രത്യേക കർമസേന രൂപവത്കരിച്ചതിനുപിന്നാലെയാണ് വിദ്വേഷം പ്രചരിപ്പിക്കുന്നതിനെതിരേ സർക്കാർ നിയമം കൊണ്ടുവരുന്നത്.

അച്ചടി, ഇലക്‌േട്രാണിക് മാർഗത്തിലുൾപ്പെടെ വിദ്വേഷം പ്രചരിപ്പിച്ചാൽ ഒരുവർഷം മുതൽ ഏഴുവർഷംവരെ തടവുശിക്ഷയും 50,000 രൂപ വരെ പിഴയുമാണ് ബില്ലിൽ വ്യവസ്ഥചെയ്യുന്നത്. കുറ്റം ആവർത്തിച്ചാൽ രണ്ടുവർഷം മുതൽ 10 വർഷം വരെ തടവുശിക്ഷ ലഭിക്കും. ഒരുലക്ഷം രൂപ വരെ പിഴയും വിദ്വേഷപരാമർശത്തിന് ഇരയായവർക്ക്‌ നഷ്ടപരിഹാരവും നൽകേണ്ടിവരും. മതം, ലിംഗം, ഭാഷ, ശാരീരികവെല്ലുവിളി, ലൈംഗികാഭിമുഖ്യം തുടങ്ങിയ കാര്യങ്ങളിൽ വിദ്വേഷവും വെറുപ്പുമുണ്ടാക്കുന്ന വിധത്തിലും വിവിധ വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടാക്കുന്ന വിധത്തിലും പ്രസംഗിക്കുക, പ്രസിദ്ധീകരണങ്ങളിലൂടെയും ഇലക്‌േട്രാണിക് മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുക തുടങ്ങിയ നടപടികൾ വിദ്വേഷപ്രചാരണത്തിൽ ഉൾപ്പെടും.

സംസ്ഥാനത്ത് വിദ്വേഷപ്രചാരണവും സാമുദായികസംഘർഷവും പതിവായതോടെയാണ് നിയമനിർമാണം നടത്താൻ സർക്കാർ തീരുമാനിച്ചത്. ആഭ്യന്തരമന്ത്രി ജി. പരമേശ്വരയുടെ നേതൃത്വത്തിലുള്ള സമിതി ഇതേക്കുറിച്ച് പഠിച്ചിരുന്നു. സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ബിൽ തയ്യാറാക്കിയത്.

247 thoughts on “വിദ്വേഷപ്രചാരണം തടയാൻ ബില്ലുമായി കർണാടക; ഏഴുവർഷംവരെ തടവിനും 50,000 രൂപ വരെ പിഴയ്ക്കും വ്യവസ്ഥ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!