പാരാ ലീഗല്‍ വോളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

കോട്ടയം :ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലും താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളിലും പാരാ ലീഗല്‍ വോളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായിട്ടുള്ളവര്‍ക്ക് മുന്‍ഗണന. സര്‍വീസിലുള്ളവരും വിരമിച്ചവരുമായ അദ്ധ്യാപകര്‍,ജീവനക്കാര്‍, എം.എസ്.ഡബ്ല്യു വിദ്യാര്‍ഥികള്‍, അധ്യാപകര്‍,അങ്കണവാടി ജീവനക്കാര്‍, ഡോക്ടര്‍മാര്‍, വിദ്യാര്‍ഥികള്‍, അഭിഭാഷകരായി എന്റോള്‍ ചെയ്യാത്ത നിയമ വിദ്യാര്‍ഥികള്‍, രാഷ്ട്രീയേതര എന്‍.ജി.ഒ.കള്‍, രാഷ്ട്രീയേതര ക്ലബുകള്‍, സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങള്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്, നല്ല സ്വഭാവവും വിദ്യാഭ്യാസവുമുള്ള ദീര്‍ഘകാല ശിക്ഷ അനുഭവിക്കുന്ന തടവുകാര്‍ തുടങ്ങിയവര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 12ന് മുമ്പായി അപേക്ഷ നല്‍കണം. ഫോണ്‍: കോട്ടയം – 0481 2572422, 2578827, കാഞ്ഞിരപ്പള്ളി – 04828 225747, വൈക്കം- 04829 – 223900, മീനച്ചില്‍ – 04822 216050, ചങ്ങനാശ്ശേരി – 0481 2421272.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!