തിരുവനന്തപുരത്തു നാളെ നടക്കുന്ന നാവികദിനാഘോഷങ്ങളിൽ രാഷ്ട്രപതി പങ്കെടുക്കും

തിരുവനന്തപുരം : 2 ഡിസംബർ 2025

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു 2025 ഡിസംബർ മൂന്നിനും നാലിനും കേരളം (തിരുവനന്തപുരം) സന്ദർശിക്കും.രാഷ്ട്രപതി
2025 ഡിസംബർ മൂന്നിനു തിരുവനന്തപുരത്തു നടക്കുന്ന നാവികദിനാഘോഷങ്ങളിൽ
പങ്കെടുക്കുകയും ഇന്ത്യൻ നാവികസേനയുടെ അഭ്യാസപ്രകടനം വീക്ഷിക്കുകയും
ചെയ്യും.

ഡിസംബർ 3-ന് നാവിക സേനയുടെ അഭ്യാസ പ്രകടനങ്ങൾ ശംഖുമുഖം ബീച്ചിൽ

ബഹുമാനപ്പെട്ട പ്രസിഡന്റ് മുഖ്യാതിഥിയായിരിക്കും

ഡിസംബർ 01 തീയതികളിൽ ഫുൾ ഡ്രസ് റിഹേഴ്‌സൽ

ഈ വർഷം, നാവിക ദിനാഘോഷങ്ങൾ 2025 ഡിസംബർ 3-ന് ഉച്ചകഴിഞ്ഞ് ശംഖുമുഖം ബീച്ചിൽ നടക്കും. ബഹുമാനപ്പെട്ട രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു പരിപാടിയുടെ മുഖ്യാതിഥിയായിരിക്കും. ഇന്ത്യൻ നാവികസേന അതിന്റെ പോരാട്ട വീര്യവും കഴിവും പ്രകടിപ്പിക്കുന്ന അഭ്യാസ പ്രകടനങ്ങൾ കാഴ്ച്ചവയ്ക്കും. നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠിയാണ് പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത്.

ഡിസംബർ 1 തീയതികളിൽ ഉച്ചകഴിഞ്ഞ് ശംഖുമുഖം ബീച്ചിൽ ഫുൾ ഡ്രസ് റിഹേഴ്‌സൽ നടക്കും. ഇതിൻ്റെ ഒരുക്കങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുന്നുവെന്നും സംസ്ഥാന സർക്കാറിൻ്റെ പൂർണ്ണ പിന്തുണ ലഭിക്കുന്നുവെന്നും കമോഡോർ വിജു സാമുവൽ പറഞ്ഞു.

345 thoughts on “തിരുവനന്തപുരത്തു നാളെ നടക്കുന്ന നാവികദിനാഘോഷങ്ങളിൽ രാഷ്ട്രപതി പങ്കെടുക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!