തദ്ദേശ തിരഞ്ഞെടുപ്പ്: മീഡിയാ പാസിന് അപേക്ഷ നൽകണം

2025 തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പുദിനത്തിലും വോട്ടെണ്ണൽ
ദിനത്തിലും മാധ്യമകവറേജ് നിർവഹിക്കുന്നതിനായി സംസ്ഥാന തെരഞ്ഞെടുപ്പു
കമ്മിഷന്റെ നിർദേശപ്രകാരം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ മീഡിയ
പാസ്(അംഗീകാരപത്രം) നൽകുന്നതാണ്. പാസിനായി മാധ്യമപ്രവർത്തകരുടെ വിവരങ്ങൾ
നിർദിഷ്ട മാതൃകയിൽ പൂരിപ്പിച്ച ഫോമും പാസ്‌പോർട്ട് സൈസ് ഫോട്ടോകളും ബ്യൂറോ
ചീഫ്/ന്യൂസ് എഡിറ്റർ/എഡിറ്റോറിയൽ മേധാവി എന്നിവരുടെ കത്തിനൊപ്പം (കത്തിൽ
പാസുകൾ വേണ്ടവരുടെ പേരു രേഖപ്പെടുത്തിയിരിക്കണം)  2025 ഡിസംബർ ഒന്ന്
(തിങ്കളാഴ്ച) ഉച്ചയ്ക്ക് 12.00നകം കോട്ടയം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നൽകണം.  വോട്ടെടുപ്പ്
ദിവസത്തിനും വോട്ടെണ്ണൽ ദിവസത്തിനും വെവ്വേറെ പാസുകളാണ്. രണ്ടിനും
വെവ്വേറെ ലിസ്റ്റുകൾ നൽകണം.(മാതൃക ഇതോടൊപ്പം നൽകുന്നു.) ഒരു പാസിന്
രണ്ടുഫോട്ടോ നൽകണം. (വോട്ടെടുപ്പുദിനത്തിനും വോട്ടെണ്ണൽ ദിനത്തിനും പാസുകൾ
വേണമെങ്കിൽ ആകെ മൂന്നു ഫോട്ടോ മതിയാകും). പേര്, തസ്തിക, ഔദ്യോഗിക വിലാസം,
അക്രെഡിറ്റേഷൻ ഉണ്ടെങ്കിൽ അക്കാര്യം, ഫോൺ നമ്പർ എന്നിവ കൃത്യമായി
രേഖപ്പെടുത്തണം. ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട മാധ്യമപ്രവർത്തകരുടെ
അക്രെഡിറ്റേഷൻ കാർഡ്/സ്ഥാപനം നൽകുന്ന തിരിച്ചറിയൽ കാർഡ്/സർക്കാർ അംഗീകൃത
ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പും അപേക്ഷയോടൊപ്പം നൽകണം.
ഫോട്ടോയുടെ പിൻവശത്ത് പേരും സ്ഥാപനവും വ്യക്തമായി രേഖപ്പെടുത്തണം.

3 thoughts on “തദ്ദേശ തിരഞ്ഞെടുപ്പ്: മീഡിയാ പാസിന് അപേക്ഷ നൽകണം

  1. خیلی‌ها فکر می‌کنن طراحی سایت فقط ظاهر قشنگه، ولی مهم‌ترین بخش، کدنویسی تمیز و استاندارد برای گوگله. اگه ساختار سایت (H-tags, Schema, Speed) درست نباشه، هیچوقت رتبه نمی‌گیرید. تیم سایتی‌گو دقیقاً روی همین موضوع تمرکز داره و سایت‌هایی می‌سازه که گوگل عاشقشونه. من تاثیر تغییر قالب استاندارد رو روی ورودی‌هام دیدم. اگر می‌خواهید از همون اول اصولی شروع کنید، خدمات طراحی سایت حرفه ای و سئو بیس این مجموعه رو بررسی کنید.

  2. صرافی‌هایی مانند بایننس یا کوین‌بیس فقط مدارک رسمی و واقعی را برای KYC قبول می‌کنند. حالا شوپی با ارائه خدمات احراز هویت قانونی تمامی صرافی‌های رمزارز حساب شما را مطابق با استاندارد جهانی تایید می‌کند. تمام مراحل با مدارک واقعی و اطلاعات قابل استعلام انجام می‌شود تا هیچ ابهامی وجود نداشته باشد.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!