തിരുവനന്തപുരം : 13 നവംബർ 2025
ദേശീയപാത-66 ൽ നിർമ്മാണത്തിലിരിക്കുന്ന അരൂർ–തുറവൂർ ഉയരപ്പാതയിൽ നടന്ന നിർഭാഗ്യകരമായ സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ട ശ്രീ. രാജേഷിന്റെ കുടുംബാംഗങ്ങളെ ദേശീയപാത അതോറിറ്റി അഗാധമായ ദുഃഖം അറിയിച്ചു. പുലർച്ചെ രണ്ടരയോടെ, ഉയരപ്പാതയുടെ പിയർ 203-ൽ പ്രീ-കാസ്റ്റ് ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെ, അവയിൽ രണ്ടെണ്ണം താഴെ വീഴുകയായിരുന്നു. തത്സമയം അതുവഴി കടന്നുപോവുകയായിരുന്ന വാഹനം അപകടത്തിൽപ്പെടുകയാണുണ്ടായത്. പോലീസ്, ഫയർ & റെസ്ക്യൂ ടീമുകൾ ഉൾപ്പെടെയുള്ള അടിയന്തര സേവനങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി. പ്രദേശത്തെ സുരക്ഷക്രമീകരണങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. ക്ലിയറൻസ് ഓപ്പറേഷനുകൾ നടന്നുകൊണ്ടിരിക്കുകയാണ്. സംഭവത്തിൽ, വിശദമായ അന്വേഷണത്തിനായി ദേശീയപാത അതോറിറ്റി ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. വിദഗ്ദ്ധ സമിതി ഇന്നു തന്നെ പ്രാഥമിക പരിശോധന നടത്തിയേക്കും. വിദഗ്ദ്ധ സമിതിയുടെ അന്തിമ റിപ്പോർട്ട് ലഭിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുന്നതാണെന്ന് അതോറിറ്റി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
