തിരുവനന്തപുരം : 13 നവംബർ 2025
2027 സെൻസസിന്റെ ഒന്നാം ഘട്ടമായ വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസും നടത്തുന്നതിന് മുന്നോടിയായി നടത്തുന്ന പ്രീ ടെസ്റ്റിൻ്റെ പ്രവർത്തനങ്ങൾ ലക്ഷദ്വീപിലെ കവരത്തിയിൽ ആരംഭിച്ചു. സെൻസസ് 2027 ന്റെ മുന്നോടിയായി ഉള്ള ഒരു റിഹേഴ്സൽ ആണ് പ്രീ ടെസ്റ്റ്. സെൻസസ് പ്രവർത്തനങ്ങളുടെ സുഗമമായ നിർവ്വഹണം ഉറപ്പാക്കാൻ ഉപയോഗിക്കേണ്ട ആപ്പുകളും സോഫ്റ്റ്‌വെയറുകളും പരിശോധിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇതിൻ്റെ ഭാഗമായി ലക്ഷദ്വീപിലെ കവരത്തി ദ്വീപിൽ 2025 നവംബർ 10 മുതൽ നവംബർ 30 വരെ തെരഞ്ഞെടുക്കപ്പെട്ട സെൻസസ് എന്യൂമറേറ്റർമാർ എല്ലാ വീടുകളിലും സന്ദർശിച്ച് കണക്കെടുപ്പ് നടത്തുന്നതായിരിക്കും. സെൻസസ് പ്രവർത്തനങ്ങൾക്കായി ജില്ലാ കലക്ടറെ പ്രിൻസിപ്പൽ സെൻസസ് ഓഫീസറായും ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറെ ചാർജ് ഓഫീസറായും നിയമിച്ചിട്ടുണ്ട്.

Mua bán nội tạng người 买卖人体器官 f8bet.jpn.com