പ്രമുഖ ബോളിവുഡ് നടൻ ധ​ർ​മേ​ന്ദ്ര(89) അ​ന്ത​രി​ച്ചു

മുംബൈ: പ്രമുഖ ബോളിവുഡ് നടൻ ധർമ്മേന്ദ്ര അന്തരിച്ചു. 89 വയസ്സായിരുന്നു.
മും​ബൈ ബീ​ച്ച് കാ​ൻ​ഡി ആ​ശു​പ​ത്രി​യി​ൽ രാ​വി​ലെ​യാ​യി​രു​ന്നു
അ​ന്ത്യം. ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്ന് ഒ​രാ​ഴ്ച മു​ൻ​പാ​ണ്
ധ​ർ​മേ​ന്ദ്ര​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​തീ​വ
ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തെ
വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.
ഡി​സം​ബ​ർ എ​ട്ടി​ന് 90-ാം ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കാ​നി​രി​ക്കെ​യാ​ണ്
അ​സു​ഖ​ബാ​ധി​ത​നാ​യ​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ഇ​ദ്ദേ​ഹ​ത്തി​ന്
നേ​ത്ര​ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​രു​ന്നു.
ബോ​ളി​വു​ഡി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യാ​ണ്
ധ​ർ​മേ​ന്ദ്ര വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. 1960ൽ ‘​ദി​ൽ ഭി ​തേ​രാ,
ഹം ​ഭി തേ​രാ’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് തു​ട​ക്കം. ഷോ​ലെ, ധ​രം​വീ​ർ,
ചു​പ്കേ ചു​പ്കേ, ഡ്രീം ​ഗേ​ൾ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളാ​ണ് അ​ദ്ദേ​ഹ​ത്തെ
പ്ര​ശ​സ്ത​നാ​ക്കി​യ​ത്. ധ​ർ​മേ​ന്ദ്ര അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച
‘ഇ​ക്കി​സ്’ എ​ന്ന ചി​ത്രം ഡി​സം​ബ​ർ 25ന് ​റി​ലീ​സ്
ചെ​യ്യാ​നി​രി​ക്കു​ക​യാ​ണ്.
ന​ടി ഹേ​മ​മാ​ലി​നി​യാ​ണ് ധ​ർ​മേ​ന്ദ്ര​യു​ടെ ഭാ​ര്യ. പ്ര​കാ​ശ് കൗ​ർ
ആ​ദ്യ ഭാ​ര്യ​യാ​ണ്. ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ സ​ണ്ണി ഡി​യോ​ൾ, ബോ​ബി
ഡി​യോ​ൾ, ഇ​ഷ ഡി​യോ​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടെ ആ​റു മ​ക്ക​ളാ​ണ്
താ​ര​ത്തി​നു​ള്ള​ത്.

4 thoughts on “പ്രമുഖ ബോളിവുഡ് നടൻ ധ​ർ​മേ​ന്ദ്ര(89) അ​ന്ത​രി​ച്ചു

  1. GO88 hiện đang là cổng game bài đổi thưởng trực tuyến được đánh giá cao về độ uy tín và chất lượng. Người chơi chỉ cần vài bước đơn giản để tải Go88 trên điện thoại là có thể tham gia ngay hàng trăm trò chơi hot như tài xỉu, nổ hũ, xóc đĩa và nhiều game hấp dẫn khác. Đặc biệt, Go88 còn có nhiều chương trình tặng thưởng tri ân thành viên với giá trị lên đến hàng triệu đồng. Nhanh tay đăng ký Go88 để tận hưởng thế giới cá cược đỉnh cao ngay hôm nay!

  2. Mình đã từng thử nhiều dịch vụ massage ở nhiều nơi, nhưng MASSAGE HOA KIỀU để lại ấn tượng đặc biệt. Khi bước vào, cảm giác sang trọng và tinh tế của không gian đã khiến mình thư giãn ngay lập tức. Nhân viên nhiệt tình, thân thiện và kỹ thuật massage rất chuyên nghiệp, đặc biệt là các liệu trình phong cách Trung Hoa. Từng chi tiết nhỏ từ mùi hương, ánh sáng, đến chất lượng giường massage đều khiến trải nghiệm trở nên hoàn hảo. Sau khi kết thúc buổi massage, mình cảm thấy cơ thể thư giãn sâu, tinh thần nhẹ nhõm, chắc chắn sẽ quay lại nhiều lần nữa!

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!