വീഴ്ചകൾക്കു ശേഷം തിരിച്ചുകയറ്റം തുടങ്ങി സ്വർണം; പവന് കൂടിയത് 560 രൂപ

കൊ​ച്ചി: റി​ക്കാ​ർ​ഡ് കു​തി​പ്പി​നും വ​ൻ​വീ​ഴ്ച​ക​ൾ​ക്കും ശേ​ഷം തി​രി​ച്ചു​ക​യ​റ്റം ആ​രം​ഭി​ച്ച് സ്വ​ർ​ണ​വി​ല. പ​വ​ന് 560 രൂ​പ​യും ഗ്രാ​മി​ന് 70 രൂ​പ​യു​മാ​ണ് ഇ​ന്ന് ഉ​യ​ർ​ന്ന​ത്. ഇ​തോ​ടെ, ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 89,160 രൂ​പ​യി​ലും ഗ്രാ​മി​ന് 11,145 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, 18 കാ​ര​റ്റ് സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 60 രൂ​പ വ​ർ​ധി​ച്ച് 9,170 രൂ​പ​യി​ലെ​ത്തി.

ക​ഴി‍​ഞ്ഞ 10 ദി​വ​സ​ത്തി​നി​ടെ 8,760 രൂ​പ​യു​ടെ ഇ​ടി​വ് നേ​രി​ട്ട ശേ​ഷ​മാ​ണ് പ​വ​ൻ​വി​ല തി​രി​ച്ചു​ക​യ​റി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ​യും ഉ​ച്ച​ക​ഴി​ഞ്ഞു​മാ​യി ര​ണ്ടു​ത​വ​ണ വി​ല കു​റ​യു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്. ഈ​മാ​സം 17ന് 97,000 ​രൂ​പ​യും ക​ട​ന്ന് മു​ന്നേ​റി​യ സ്വ​ർ​ണ​വി​ല​യാ​ണ് 28ന് 89,000 ​രൂ​പ​യി​ലും താ​ഴെ​വീ​ണ​ത്.

2 thoughts on “വീഴ്ചകൾക്കു ശേഷം തിരിച്ചുകയറ്റം തുടങ്ങി സ്വർണം; പവന് കൂടിയത് 560 രൂപ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!