വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

അഹമ്മദാബാദ് : വെസ്റ്റ് ഇൻഡീസിനെതിരായ ഹോം ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ചീഫ് സെലക്ടർ അജിത് അഗാർക്കറാണ് ടീം പ്രഖ്യാപനം നടത്തിയത്. പരിക്ക് ഭേദമായതോടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ടീമിൽ തിരിച്ചെത്തി. മോശം ഫോമിനെ തുടർന്ന് മലയാളി താരം കരുൺ നായരെ പുറത്താക്കിയപ്പോൾ പകരം ദേവ്ദത്ത് പടിക്കലിനെ ഉൾപ്പെടുത്തി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ കളിച്ചുകൊണ്ടിരിക്കെ കാലിൽ പരിക്കേറ്റ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് ടീമിൽ ഇടം നേടാനായില്ല. പകരക്കാരായി ധ്രുവ് ജുറേലും എൻ ജഗദീശനും വിക്കറ്റ് കീപ്പർമാരായി ടീമിലെത്തി.ശുഭ്മാൻ ഗില്ലാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഓൾറൗണ്ടറായ രവീന്ദ്ര ജഡേജയ വൈസ് ക്യാപ്റ്റനായി ടീമിൽ നിലനിർത്തി. ഒക്ടോബർ രണ്ടിന് അഹമ്മദാബാദിലാണ് രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. പരമ്പരയിലെ രണ്ടാം മത്സരം ഒക്ടോബർ 10ന് ഡൽഹിയിൽ നടക്കും.

ഇന്ത്യൻ സ്ക്വാഡ്: ശുഭ്‌മാൻ ഗിൽ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കെ. എൽ. രാഹുൽ, സായ് സുദർശൻ, ദേവ്ദത്ത് പടിക്കൽ , ധ്രുവ് ജുറേൽ, എൻ. ജഗദീശൻ (വിക്കറ്റ് കീപ്പർമാർ) രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റൻ), വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, നിതീഷ് കുമാർ റെഡ്ഡി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!