ജോ​സ് നെ​ല്ലേ​ട​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ പ്രി​യ​ങ്ക ഗാ​ന്ധി​യെ ക​ണ്ടു

വ​യ​നാ​ട് : പു​ല്‍​പ്പ​ള്ളി​യി​ല്‍ ജീ​വ​നൊ​ടു​ക്കി​യ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജോ​സ് നെ​ല്ലേ​ട​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ള്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ പ്രി​യ​ങ്ക ഗാ​ന്ധി​യെ ക​ണ്ടു.നേ​ര​ത്തെ, സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ട്ടും ജോ​സ് നെ​ല്ലേ​ട​ത്തി​ന്‍റെ വീ​ട്ടി​ല്‍ പ്രി​യ​ങ്ക എ​ത്തി​യി​രു​ന്നി​ല്ല. ഇ​തി​നെ​തി​രെ കോ​ണ്‍​ഗ്ര​സി​ലെ ഒ​രു​വി​ഭാ​ഗം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. അ​തി​നി​ടെ​യാ​ണ് ജോ​സി​ന്‍റെ കു​ടും​ബം പ്രി​യ​ങ്ക​യെ ഹോ​ട്ട​ലി​ല്‍ എ​ത്തി സ​ന്ദ​ര്‍​ശി​ച്ച​ത്.

പ്രി​യ​ങ്ക താ​മ​സി​ക്കു​ന്ന ഹോ​ട്ട​ലി​ല്‍ വ​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ജോ​സ് നെ​ല്ലേ​ട​ത്തി​ന്‍റെ ഭാ​ര്യ​യും മ​ക​നും മ​ക​ളു​മാ​ണ് പ്രി​യ​ങ്ക​യെ ക​ണ്ട​ത്. വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് സം​സാ​രി​ച്ച​തെ​ന്നും പ​ര​സ്യ​പ്ര​തി​ക​ര​ണ​ത്തി​ന് ഇ​ല്ലെ​ന്നും ജോ​സി​ന്‍റെ കു​ടും​ബം പ​റ​ഞ്ഞു.ജോ​സ് നെ​ല്ലേ​ട​ത്തെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച കാ​ര​ണ​ങ്ങ​ള്‍ പാ​ര്‍​ട്ടി​യി​ലെ ഗ്രൂ​പ്പ് പോ​രാ​ണെ​ന്ന കാ​ര്യം ഇ​വ​ര്‍ പ്രി​യ​ങ്ക​യെ അ​റി​യി​ച്ച​താ​യാ​ണ് വി​വ​രം.

വീ​ടി​ന് അ​ടു​ത്തു​ള്ള കു​ള​ത്തി​ലാ​ണ് ജോ​സി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ത​ങ്ക​ച്ച​ന്‍റെ വീ​ട്ടി​ല്‍ നി​ന്ന് മ​ദ്യ​വും സ്‌​ഫോ​ട​ക വ​സ്തു​ക്ക​ളും ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ ജോ​സ് നെ​ല്ലേ​ടം ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രാ​ണെ​ന്ന് ത​ങ്ക​ച്ച​ന്‍ ആ​രോ​പി​ച്ചി​രു​ന്നു. കേ​സി​ലെ ഗൂ​ഢാ​ലോ​ച​ന​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.സെ​പ്റ്റം​ബ​ര്‍ 12നാ​ണ് ജോ​സ് നെ​ല്ലേ​ട​ത്തെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വ​യ​നാ​ട് പു​ല്‍​പ്പ​ള്ളി​യി​ലെ പ്രാ​ദേ​ശി​ക നേ​താ​വാ​യ ത​ങ്ക​ച്ച​നെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി​യെ​ന്ന ആ​രോ​പ​ണ​വി​ധേ​യ​നാ​ണ് ജോ​സ് നെ​ല്ലേ​ടം ആത്മഹത്യചെയ്ത ത്.

One thought on “ജോ​സ് നെ​ല്ലേ​ട​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ പ്രി​യ​ങ്ക ഗാ​ന്ധി​യെ ക​ണ്ടു

  1. Barbarslot kini menjadi salah satu bentuk hiburan digital yang digemari banyak orang. Selain mudah dimainkan, variasi tema dan fitur bonus menjadikannya menarik bagi pemain kasual hingga penggemar lama. Beberapa permainan slot dirancang dengan tingkat pengembalian (RTP) tinggi, memberikan peluang lebih besar untuk meraih hadiah.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!