ഗുരുവായൂര്‍ : സംഗീതജ്ഞ എം.എസ്. സുബ്ബുലക്ഷ്മിയുടെയും ഭര്‍ത്താവ് ത്യാഗരാജന്‍ സദാശിവത്തിന്റെയും ജീവിതത്തെപ്പറ്റി കവി ബി.കെ. ഹരിനാരായണന്‍ രചിച്ച ‘ശിവം ശുഭം- ദി ബയോഗ്രഫി ഓഫ് എ കപ്പിള്‍’ എന്ന പുസ്തകം പുറത്തിറങ്ങി. സുബ്ബുലക്ഷ്മിയുടെ 109-ാം ജന്മദിനമായ ചൊവ്വാഴ്ച വൈകീട്ട് ഗുരുവായൂരില്‍വെച്ചാണ് പ്രകാശനച്ചടങ്ങ് നടന്നത്.സുബ്ബുലക്ഷ്മിയുടെ കുട്ടിക്കാലംമുതലുള്ള സംഗീതജീവിതയാത്രകള്‍ പ്രതിപാദിക്കുന്ന ഇംഗ്ലീഷ് പുസ്തകമാണിത്.
ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ വി.കെ. വിജയന്‍, ഡോ. ശ്രീവത്സന്‍ ജെ. മേനോന്‍, ബിജിബാല്‍, ഷിബു ചക്രവര്‍ത്തി, സിത്താര കൃഷ്ണകുമാര്‍, സന്നിധാനന്ദന്‍, സുബ്ബുലക്ഷ്മിയുടെ ചെറുമകന്‍ വി. ശ്രീനിവാസന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രകാശനത്തിനുശേഷം സുബ്ബുലക്ഷ്മിയുടെ ചെറുമക്കളായ എസ്. ഐശ്വര്യയും എസ്. സൗന്ദര്യയും ചേര്‍ന്ന് കച്ചേരി അവതരിപ്പിച്ചു.