സൈനിക പരിശീലനത്തിനിടെ മരണപ്പെട്ട ഓഫീസർ കേഡറ്റ് എസ്. ബാലുവിന് സൈനിക ബഹുമതികളോടെ വിട

തിരുവനന്തപുരം:ഡെറാഡൂൺ ഇന്ത്യൻ മിലിട്ടറി അക്കാദമി (ഐഎംഎ)യിൽ
സൈനിക പരിശീലത്തിനിടെ മരണപ്പെട്ട ഓഫീസർ കേഡറ്റ് എസ്. ബാലുവിന്റെ ഭൗതിക ശരീരം ഇന്ന് സംസ്കരിച്ചു.

തൈക്കാട് ശാന്തികവാടത്തിൽ പാങ്ങോട് സൈനിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സമ്പൂർണ്ണ സൈനിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങ്.

സൈനിക ഉദ്യോഗസ്ഥർ, ഗവൺമെൻ്റ് പ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

ഡെറാഡൂണിൽ നിന്ന് വെള്ളിയാഴ്ച രാത്രി തിരുവനന്തപുരം വിമാനതാവളത്തിലെത്തിച്ച ഭൗതിക ദേഹം പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ മുതിർന്ന ഉദ്യോഗസ്ഥരും സംസ്ഥാന സർക്കാർ പ്രതിനിധികളും ചേർന്ന് സമ്പൂർണ്ണ ബഹുമതികളോടെ സ്വീകരിച്ചു .

ചീഫ് ഓഫ് ആർമി സ്റ്റാഫ്, ജനറൽ ഓഫീസർ കമാൻഡിങ് കേരള ആൻഡ് കർണാടക സബ് ഏരിയ , പാങ്ങോട് സൈനിക കേന്ദ്ര മേധാവി എന്നിവർക്കായി പ്രതിനിധികൾ പുഷ്പ ചക്രം അർപ്പിച്ചു.

സംസ്ഥാന ഗവൺമെൻ്റിനും മുഖ്യമന്ത്രിക്കും വേണ്ടി തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി ഐ എ എസ് പുഷ്പചക്രം അർപ്പിച്ചു.

തുടർന്ന്, പാങ്ങോട് മിലിട്ടറി ആശുപത്രിയിലേക്ക് കൊണ്ടു പോയ ഭൗതികശരീരം
ശനിയാഴ്ച രാവിലെ 8 ന് അദ്ദേഹത്തിന്റെ വസതിയിൽ എത്തിച്ചു.

വസതിയിൽ പൊതുദർശനത്തിനു ശേഷമായിരുന്നു ശാന്തികവാടത്തിൽ സംസ്കാര ചടങ്ങുകൾ.

6 thoughts on “സൈനിക പരിശീലനത്തിനിടെ മരണപ്പെട്ട ഓഫീസർ കേഡറ്റ് എസ്. ബാലുവിന് സൈനിക ബഹുമതികളോടെ വിട

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!