പാലാ: മുണ്ടാങ്കലിൽ ഉണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു.പാലാ കൊട്ടാരമറ്റം മീനച്ചിൽ അഗ്രോ സൊസൈറ്റി ജീവനക്കാരിയായ ധന്യ സന്തോഷ് (38) നെല്ലൻകുഴിയിൽ, മേലുകാവുമറ്റം, പ്രവിത്താനം അല്ലപ്പാറ പാലക്കുഴിക്കുന്നൽ ജോമോൾ സുനിൽ (35 )എന്നിവരാണ് മരണമടഞ്ഞത് ജോമോളുടെ മകൾ പാലാ സെന്റ് മേരീസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി അന്നമോൾ ഗുരുതരാവസ്ഥയിൽ പാലാ മരിയൻ സെൻ്റർ ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെട്ടിരിക്കുകയാണ്.
മുണ്ടാങ്കൽ പള്ളിക്ക് സമീപം രാവിലെ 9:30 യോടെയാണ് അപകടം. അമിതവേഗത്തിൽ എത്തിയ കാർ 2 സ്‌കൂട്ടറുകൾ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഒരു സ്കൂട്ടറിൽ ഒരു സ്ത്രീയും മറ്റൊരു സ്കൂട്ടറിൽ അമ്മയും കുഞ്ഞുമാണ് ഉണ്ടായിരുന്നത്. കാർ അമിത വേഗതയിൽ ആയിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. പ്രദേശത്ത് ബജി കട നടത്തുന്ന വിജയൻ എന്നയാളാണ് പോലീസിൽ വിവരമറിയിക്കുകയും ആളുകളെ ആശുപത്രിയിൽ എത്തിക്കാൻ മുൻകൈയെടുക്കുകയും ചെയ്തത്. അപകടത്തിൽ മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങൾ പാലാ താലൂക്ക് ആശുപത്രിയിൽ.

ripped muscle x gnc
References:
best steroid for lean muscle and fat loss (http://www.bitsdujour.com)