ഒരു ലക്ഷം തൈകളും രണ്ടു ലക്ഷം കിലോ ഡോളോമൈറ്റും ഇന്‍ഫാം വിതരണം ചെയ്യും: ഫാ. തോമസ് മറ്റമുണ്ടയില്‍

പരിസ്ഥിതി സംരക്ഷണത്തിന് ഇൻഫാം കുടുംബങ്ങൾക്ക് അഞ്ച് ഇന പദ്ധതികൾ :ദേശീയ ചെയർമാൻ ഫാ. മറ്റമുണ്ടയിൽ .

പാറത്തോട്: ഇന്‍ഫാം ദേശീയ എക്സിക്യൂട്ടീവിന്റെ കീഴില്‍ കേരള സംസ്ഥാനവും തമിഴ്നാട് സംസ്ഥാനവും ഒത്തുചേര്‍ന്ന് ഒരു ലക്ഷത്തില്‍ പരം തൈകള്‍ കേരള സംസ്ഥാനത്തെ ഇന്‍ഫാം കര്‍ഷക കുടുംബങ്ങളില്‍ നട്ടുപിടിപ്പിക്കുമെന്ന് ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.


മണ്ണിന്റെ പിഎച്ച് ക്രമീകരിക്കുന്നതിനായി ഇന്‍ഫാം ദേശീയ എക്സിക്യൂട്ടീവ് കര്‍ഷകര്‍ക്കു രണ്ടു ലക്ഷം കിലോ ഡോളോമൈറ്റ് സൗജന്യമായി വിതരണം ചെയ്യും. കറിവേപ്പ്, നെല്ലി, നാരകം, കോവല്‍, സീതാപ്പിള്‍, മാവ് എന്നിവയാണ് ഓരോ കര്‍ഷക കുടുംബത്തിനും നല്‍കുന്നത്. ആഗോള താപനത്തിനെതിരേ രാത്രി 7.00 മുതല്‍ 7.10 വരെ ‘വിളക്ക് അണയ്ക്കൂ വിശ്വം കാക്കൂ’ എന്ന മുദ്രാവാക്യവുമായി വിളക്കുകള്‍ അണച്ച് ഇന്‍ഫാം കുടുംബാംഗങ്ങള്‍ പങ്കുചേരും. കൂടാതെ ദേശീയ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്.
പരിസ്ഥിതി ആചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം അഞ്ചിന് രാവിലെ 7.30ന് എറണാകുളം പി.ഒ.സി.യില്‍ കെ.സി.ബി.സി. പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങള്‍, കേരള സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൂണ്‍ നാലിന് രാവിലെ 10ന് കാഞ്ഞിരപ്പള്ളി പാറത്തോട്ടിലുള്ള കേന്ദ്ര ഓഫീസില്‍ വിവിധ കാര്‍ഷിക ജില്ലകളിലേക്കുള്ള വൃക്ഷത്തൈകളുടെയും ഡോളോമൈറ്റിന്റെയും ഫ്ളാഗ്ഓഫ് നടക്കും. 11.30ന് ശില്പശാല. തുടര്‍ന്നു നടക്കുന്ന യോഗത്തില്‍ തൈകള്‍ സ്പോണ്‍സര്‍ ചെയ്ത ഇന്‍ഫാം തമിഴ്നാട് സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളെ ആദരിക്കും. അന്നേ ദിവസം ഉച്ചകഴിഞ്ഞ് ഇന്‍ഫാമിന്റെ വിവിധ ജില്ലാ കേന്ദ്രങ്ങളിലും താലൂക്ക് കേന്ദ്രങ്ങളിലും പരിസ്ഥിതി ദിനാചരണ ചടങ്ങുകള്‍ നടക്കും. താലൂക്ക് എക്്‌സിക്യൂട്ടീവ് അംഗങ്ങളും താലൂക്ക് മഹിളാ സമാജ് എക്‌സിക്യൂട്ടീവ് അംഗങ്ങളും കാര്‍ഷിക ഗ്രാമത്തിലെ എക്‌സിക്യൂട്ടീവ് അംഗങ്ങളും കാര്‍ഷിക ഗ്രാമ മഹിളാ സമാജ് എക്‌സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുക്കും.
ജൂണ്‍ അഞ്ചിന് ഇന്‍ഫാമിന്റെ എല്ലാ കാര്‍ഷിക ഗ്രാമങ്ങളിലെയും കുടുംബങ്ങളില്‍ തൈകള്‍ നടും. അന്നേ ദിവസം സംസ്ഥാന തലത്തില്‍ ഇന്‍ഫാം അംഗങ്ങള്‍ രാത്രി 7 മുതല്‍ 7.10 വരെ ആഗോള താപനത്തിനെതിരേ വിളക്ക് അണയ്ക്കൂ വിശ്വം കാക്കൂ എന്ന ആഹ്വാനത്തോടെ വിളക്കുകള്‍ അണച്ച് പങ്കുചേരും.

പാറത്തോട്: പരിസ്ഥിതി സംരക്ഷണത്തിന് ഇൻഫാം കുടുംബങ്ങൾക്ക് അഞ്ച് ഇന പദ്ധതികൾ ആവിഷ്‌കരിച്ചതായി ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ . ഇൻഫാം പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മണ്ണിന്റെ പിഎച്ച് ക്രമീകരിക്കാൻ ഡോളോമൈറ്റ് വിതരണം, കാർബണിന്റെ അളവ് കുറയ്ക്കുന്നതിനും ഭക്ഷ്യോത്പാദനം വർധിപ്പിക്കുന്നതിനും വൃക്ഷോത്സവ് 2025, ആഗോള താപനത്തിനെതിരേ വിളക്ക് അണയ്ക്കൂ വിശ്വം കാക്കൂ പരിപാടി, ഓട്ടോ ടാക്‌സി ഡ്രൈവർമാർക്കുള്ള തൈ വിതരണം, ഇൻഫാം സംഘടനാംഗങ്ങൾ പ്രാക്ടീസ് ചെയ്യേണ്ട ഫൈവ് ആർ പ്രിൻസിപ്പൽസായ – റീ തിങ്ക്, റെഫ്യൂസ്, റെഡ്യൂസ്, റീ യൂസ്, റീ സൈക്കിൾ എന്നിവയാണ് ഈ വര്‍ഷം നടപ്പിലാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്‍ഫാം വിവിധ കാര്‍ഷികജില്ലകളിലേക്കും, കാര്‍ഷിക താലൂക്കുകളിലേക്കുമായി വിതരണം ചെയ്യുന്ന കറിവേപ്പ്, നെല്ലി, നാരകം, കോവല്‍, സീതാപ്പിള്‍, മാവ് എന്നിവയുടെ തൈകളുമായി പോകുന്ന വാഹനങ്ങളുടെ ഫ്‌ളാഗ്ഓഫും ഫാ. തോമസ് മറ്റമുണ്ടയില്‍ നിര്‍വഹിച്ചു.
യോഗത്തില്‍ തൈകള്‍ സ്പോണ്‍സര്‍ ചെയ്ത ഇന്‍ഫാം തമിഴ്നാട് സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളെ ഇന്‍ഫാം പരിസ്ഥിതി പരിപാലന്‍ പുരസ്‌കാര്‍ നല്‍കി ആദരിച്ചു.

ഇന്‍ഫാം ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് ചെറുകരക്കുന്നേല്‍, കേരള സംസ്ഥാന ഡയറക്ടര്‍ ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ട്, സംസ്ഥാന സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ, പാലാ കാര്‍ഷികജില്ല ഡയറക്ടര്‍ ഫാ. ജോസ് തറപ്പേല്‍, ദേശീയ എക്‌സിക്യൂട്ടീവ് അംഗം മാത്യു മാമ്പറമ്പില്‍, കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ ആനി ജോണ്‍ എസ്എച്ച്, പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍, ഇന്‍ഫാം മഹിളാ സമാജ് ട്രഷറര്‍ ആന്‍സമ്മ സാജു കൊച്ചുവീട്ടില്‍, ഇന്‍ഫാം തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് ആര്‍.കെ. താമോദരന്‍, വൈസ് പ്രസിഡന്റ് എസ്. ഷണ്‍മുഖവേല്‍ മുരുഗയ്യ, സെക്രട്ടറി എസ്്. സെല്‍വേന്ദ്രന്‍, ജോയിന്റ് സെക്രട്ടറി പി. സുരുളിവേല്‍, ട്രഷറര്‍ അടൈക്കളം, കോയമ്പത്തൂര്‍ ജില്ല പ്രസിഡന്റ് എസ്. മരുതാചലം, കമ്മിറ്റി അംഗങ്ങളായ ബി. സെല്‍വകുമാര്‍, രംഗാദുരൈ, ആര്‍. പാണ്ഡ്യന്‍, എസ്. മണിവണ്ണന്‍, ജഗദീഷ്‌കുമാര്‍, ആര്‍. ബാലചന്ദര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഇന്‍ഫാം ദേശീയ എക്സിക്യൂട്ടീവിന്റെ കീഴില്‍ ഇന്‍ഫാം കേരള സംസ്ഥാനവും തമിഴ്നാട് സംസ്ഥാനവും ഒത്തുചേര്‍ന്ന് ഒരു ലക്ഷത്തി മുപ്പതിനായിരത്തില്‍ പരം തൈകളാണ് സംസ്ഥാനത്തെ ഇന്‍ഫാം കര്‍ഷക കുടുംബങ്ങളില്‍ നട്ടുപിടിപ്പിക്കുന്നത്. കൂടാതെ മണ്ണിന്റെ പിഎച്ച് ക്രമീകരിക്കുന്നതിനായി രണ്ടു ലക്ഷം കിലോ ഡോളോമൈറ്റും സൗജന്യമായി വിതരണം ചെയ്തു.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് ഇന്‍ഫാമിന്റെ എല്ലാ കാര്‍ഷിക ഗ്രാമങ്ങളിലെയും കുടുംബങ്ങളില്‍ തൈകള്‍ നടും. രാത്രി 7 മുതല്‍ 7.10 വരെ ആഗോള താപനത്തിനെതിരേ വിളക്ക് അണയ്ക്കൂ വിശ്വം കാക്കൂ എന്ന ആഹ്വാനത്തോടെ ഇന്‍ഫാം അംഗങ്ങള്‍ വിളക്കുകള്‍ അണച്ച് പങ്കുചേരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!