പത്തനംതിട്ട :ജൂൺ അഞ്ച് നാളെ ലോക പരിസ്ഥിതി ദിനത്തിൽ നാട്ടുകാരെ നാട്ടുകാരെ കെ എസ് ആർ ടി സി യാത്രക്ക് ക്ഷണിച്ചിരിക്കുകയാണ് പത്തനംതിട്ട കളക്ടർ പ്രേം കൃഷ്ണൻ ഐ എ എസ് .ഫേസ് ബുക്കിൽ അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കുക :”പ്രകൃതിയോടുള്ള പ്രേമം ജീവന്റെ തുടിപ്പായി മാറട്ടെ. മണ്ണിന്റെ മണവും ഇലയുടെ പച്ചപ്പും ശുദ്ധവായുവിന്റെ സുഗന്ധവും എന്നും നമുക്കുണ്ടാവട്ടെ. ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നാമേറെ കാര്യങ്ങൾ ചെയ്യാറുണ്ട്. വൃ ക്ഷങ്ങൾ വിതരണം ചെയ്യുകയും നട്ടുപിടിപ്പിക്കുകയും ചെയ്യുന്നു. റാലികൾ സംഘടിപ്പിക്കുന്നു. ഇത്തരം പ്രവർത്തനങ്ങളിൽ കൂടി പ്രകൃതിയെ നാം ചേർത്തുപിടിക്കാറുണ്ടെങ്കിലും വർദ്ധിക്കുന്ന വാഹനങ്ങൾ പരിസ്ഥിതിക്ക് കോട്ടം വരുത്താറുണ്ട്. അത് കൊണ്ട് തന്നെ ഈ പരിസ്ഥിതി ദിനത്തിൽ ഞാൻ ഔദ്യോഗിക വാഹനം ഉപേക്ഷിച്ചു ജനങ്ങൾക്കൊപ്പം പൊതുഗതാഗതത്തെ ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇതേ പോലെ എനിക്കൊപ്പം പത്തനംതിട്ട യും കൂടെ ചേർന്നാൽ ഒരു ദിവസമെങ്കിലും നമുക്ക് വായു മലിനീകരണത്തിൽ നിന്നും നമ്മുടെ പ്രകൃതിയെ രക്ഷിക്കാം…. അപ്പോൾ നിങ്ങൾ എന്റെ കൂടെ ഉണ്ടാവില്ലേ..”
