ലോകപരസ്ഥിതി ദിനാഘോഷം : മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും

വനംവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇക്കൊല്ലത്തെ ലോക പരസ്ഥിതിദിനാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം 5ന് രാവിലെ 10ന് എച്ച്.ആർ.ഡി കോപ്ലക്സിലെ അരണ്യം ഹാളിൽ വനം വകുപ്പു മന്ത്രി എ. കെ. ശശീന്ദ്രൻ നിർവഹിക്കും. ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കും. 12 ഓൺലൈൻ സേവനങ്ങൾ അടങ്ങിയ ഇ-ഗവേണൻസ് ഡിജിറ്റൽ സ്യൂട്ടിന്റെ റിലീസ്, വനം വകുപ്പിന്റെ നേട്ടങ്ങളുടെ പുസ്തക പ്രകാശനം എന്നിവ ചടങ്ങിൽ നിർവഹിക്കും.

വനം വകുപ്പ് മേധാവി രാജേഷ് രവീന്ദ്രൻ അരണ്യം പരിസ്ഥിതിദിന പ്രത്യേക പതിപ്പ് പ്രകാശനവും പരിസ്ഥിതിദിന സന്ദേശവും നൽകും. പരിസ്ഥതിദിനവുമായി ബന്ധപ്പെട്ട് കേരള സർവ്വകലാശാല അക്വാട്ടിക് ബയോളജി & ഫിഷറീസ് വകുപ്പ് അസി. പ്രൊഫസർ ഡോ. സുവർണ്ണാദേവി എസ്. വിഷയാവതരണം നടത്തും.

എ.പി.സി.സി.എഫ്. മാരായ പ്രമോദ് ജി. കൃഷ്ണൻ, ഡോ. എൽ. ചന്ദ്രശേഖർ, ജസ്റ്റിൻ മോഹൻ, കൗൺസിലർ വി.ജി. ഗിരികുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.  ഡോ. പി. പുകഴേന്തി (എ. പി. സി. സി. എഫ് ഫിനാൻസ് ബഡ്ജറ്റ് & ആഡിറ്റ്, സോഷ്യൽ ഫോറസ്ട്രി & ഐ.റ്റി.) സ്വാഗതവും ഫോറസ്റ്റ് കൺസർവേറ്റർ (എച്ച്.ആർ.ഡി.) ഡി.കെ. വിനോദ് കുമാർ നന്ദിയും പറയും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!