അതിതീവ്രമായ മഴ സാധ്യത: കോട്ടയത്ത് ഇന്ന് റെഡ് അലെർട്ട്

കോട്ടയം: അതിതീവ്രമായ മഴ സാധ്യതയെത്തുടർന്നു കോട്ടയം ജില്ലയിൽ ഇന്നു (വ്യാഴം, മേയ് 29)ന് കേന്ദ്ര കാലാവസ്ഥവകുപ്പ് റെഡ് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
അതിശക്തമായ മഴയ്ക്കു സാധ്യതയുളളതിനാൽ മേയ് 30 നുകോട്ടയം ജില്ലയിൽ ഓറഞ്ച് അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്. മേയ് 31 ന് ശക്തമായ മഴ സാധ്യതയുള്ളതിനാൽ ജില്ലയിൽ മഞ്ഞ അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

5 thoughts on “അതിതീവ്രമായ മഴ സാധ്യത: കോട്ടയത്ത് ഇന്ന് റെഡ് അലെർട്ട്

  1. It is really a nice and helpful piece of info. I’m satisfied that you simply shared this useful information with us. Please stay us up to date like this. Thanks for sharing.

  2. Автор старается сохранить нейтральность и оставляет решение оценки информации читателям.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!