എരുമേലി :സംസ്ഥാന സർക്കാരിന്റെ വൃത്തി കോൺക്ലേവ് -2025 പരിപാടിയിൽ കേരളത്തിലെ മലിന ജല സംസ്കരണത്തിൽ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള പങ്കും ശേഷി വികസനവും എന്ന വിഷയത്തിലേക്ക് നടന്ന സംവാദത്തിൽ പങ്കെടുത്ത ഏക പഞ്ചായത്ത് എരുമേലി ആയിരുന്നു .ശബരിമല തീർത്ഥാടന പ്രാധാന്യം കണക്കിലെടുത്താണ് എരുമേലിയെ ഇതിലേക്ക് തെരഞ്ഞെടുത്തത് .എരുമേലി പഞ്ചായത്ത് കഴിഞ്ഞ ശബരിമല സീസണിൽ നടപ്പിലാക്കിയ മാലിന്യ മുക്ത നടപടികളാണ് ഇതിലേക്ക് തെരഞ്ഞെടുക്കപ്പെടുവാൻ കാരണവും .എരുമേലി പഞ്ചായത്തിന് പുറമെ കോഴിക്കോട് കോർപറേഷൻ മേയർ ഡോ .ബീന ഫിലിപ്പ് .ഡോ .കെ ഹരികുമാർ ഐ എ എസ് ,കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ,ഗുരുവായൂർ മുനിസിപ്പാലിറ്റി ചെയർമാൻ എം കൃഷ്ണദാസ് ,ചേർത്തല മുനിസിപ്പൽ സെക്രട്ടറി ടി കെ സുജിത് ,കില പ്രൊഫ .ഡോ .അജിത് കാളിയത്ത് എന്നിവരാണ് തിരുവനന്തപുരത്ത് നടന്ന വൃത്തി 2025 സെക്ഷനിൽ പങ്കെടുത്ത് .
എരുമേലി പഞ്ചായത്ത് നടപ്പിലാക്കിയ മലിന ജല നിർമ്മാർജ്ജന പദ്ധതികൾ പ്രസിഡന്റ് കോൺക്ലേവിൽ നല്ലരീതിയിൽ വിവരിച്ചിരുന്നു .
എല്ലാ വാർഡുകളിലും നടത്തിയ ശുചിത്വ പരിപാടി ,എരുമേലി ബസ് സ്റ്റാൻഡ് ക്ലീനിങ് ,ബസ് സ്റ്റാൻഡിൽ വെബ് ക്യാമറ സ്ഥാപിച്ചത് ,തോടുകളും ജലസ്ത്രോതസുകളും മാലിന്യ മുക്തമാക്കിയത് ,തുടങ്ങി ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങൾ വരെ വൃത്തി -2025 പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി വിശദീകരിച്ചു .
ഇതിൽ പങ്കെടുത്ത എല്ലാവർക്കും വൃത്തി -2025 കോൺക്ലേവിൽ മൊമന്റോ നൽകി ശുചിത്വമിഷൻ ആദരിച്ചിരുന്നു .
ഇതാണ് ഓൺലൈൻ ചാനൽ അഭിമുഖത്തിൽ ലേഖകന്റെ ചോദ്യത്തിന് എരുമേലി പഞ്ചായത്തിന് വൃത്തിയിൽ പുരസ്‍കാരം(ഒന്നാം സ്ഥാനം ) എന്ന രീതിയിൽ പ്രചരിക്കപ്പെട്ടത് .
എന്നാൽ സംസ്ഥാന സർക്കാരിന്റെ “വൃത്തി 2025” പരിപാടിയിൽ പങ്കെടുക്കാനാവസരം ലഭിച്ച ഏക പഞ്ചായത്ത് പ്രസിഡന്റ് എന്ന രീതിയിലുള്ള അഭിമാനമാണ് താൻ ഓൺലൈൻ ചാനൽ അഭിമുഖത്തിന് നൽകിയതെന്ന് എരുമേലി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി പറഞ്ഞു . വൃത്തി കോൺക്ലേവിന്റെ പുരസ്കാരത്തെ സമ്പൂർണ മാലിന്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി പുരസ്‌കാരമായി താൻ പറഞ്ഞിട്ടില്ല .തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകളാണ് യൂ ഡി എഫ് നടത്തുന്നത് .എരുമേലിയെ മലിന ജല മുക്ത പഞ്ചായത്ത് ആക്കി മാറ്റാനുള്ള നീക്കം ശക്തമാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു .

