വോട്ടർ പട്ടികയിലുള്ള വോട്ടർമാർക്ക് EPICന് പകരം ഫോട്ടോ പതിച്ച 12 തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലുമൊന്ന് ഹാജരാക്കാം

ന്യൂഡൽഹി : 2025 ഒക്ടോബർ  10

1. 1951 ലെ ജനപ്രാതിനിധ്യ നിയമവും 1960 ലെ വോട്ടർ രജിസ്ട്രേഷൻ ചട്ടങ്ങളും പ്രകാരം, പോളിംഗ് സ്റ്റേഷനിൽ തിരിച്ചറിയൽ സുഗമമാക്കുന്നതിനും ആൾമാറാട്ടം തടയുന്നതിനും വോട്ടർമാർക്ക് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് (EPIC) നൽകണമെന്ന് നിർദ്ദേശിക്കാൻ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന് (ECI) അധികാരമുണ്ട്. 

2. ബിഹാറിലെയും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 8 നിയമസഭാ മണ്ഡലങ്ങളിലെയും ഏതാണ്ട് 100% വോട്ടർമാർക്കും EPIC വിതരണം ചെയ്തിട്ടുണ്ട്. വോട്ടർ പട്ടിക അന്തിമമായി പ്രസിദ്ധീകരിച്ച് 15 ദിവസത്തിനുള്ളിൽ പുതിയ വോട്ടർമാർക്ക് EPIC വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ കമ്മീഷൻ എല്ലാ സിഇഒമാർക്കും നിർദ്ദേശങ്ങൾ നൽകിയിരുന്നു. 

3. കൂടാതെ, വോട്ടർ പട്ടികയിൽ പേരുള്ളവരും എന്നാൽ തിരിച്ചറിയൽ രേഖയായി EPIC ഹാജരാക്കാൻ കഴിയാത്തവരുമായ വോട്ടർമാരുടെ സൗകര്യാർത്ഥം, താഴെപ്പറയുന്ന ഫോട്ടോ പതിച്ച 12 തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കാമെന്ന് 2025 ഒക്ടോബർ 7-ന് ECI വിജ്ഞാപനം പുറപ്പെടുവിച്ചു. 

(i) ആധാർ കാർഡ്
(ii) MNREGA (മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി) തൊഴിൽ കാർഡ്
(iii) ബാങ്ക്/പോസ്റ്റ് ഓഫീസ് നൽകുന്ന ഫോട്ടോയുള്ള പാസ്ബുക്കുകൾ
(iv) കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്/ആയുഷ്മാൻ ഭാരത് ആരോ​ഗ്യ കാർഡ്
(v) ഡ്രൈവിംഗ് ലൈസൻസ്
(vi) പാൻ കാർഡ്
(vii) ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴിൽ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ നൽകുന്ന സ്മാർട്ട് കാർഡ്
(viii) ഇന്ത്യൻ പാസ്‌പോർട്ട്
(ix) ഫോട്ടോ പതിച്ച പെൻഷൻ രേഖ
(x) കേന്ദ്ര/സംസ്ഥാന ​ഗവൺമെന്റ്/പൊതുമേഖലാ സ്ഥാപനങ്ങൾ/പൊതു ലിമിറ്റഡ് കമ്പനികൾ ജീവനക്കാർക്ക് നൽകുന്ന ഫോട്ടോ പതിച്ച സർവീസ് ഐഡന്റിറ്റി കാർഡുകൾ
(xi) എംപിമാർ/എംഎൽഎമാർ/എംഎൽസിമാർ എന്നിവർക്ക് നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ
(xii) കേന്ദ്ര സാമൂഹിക നീതി & ശാക്തീകരണ മന്ത്രാലയം നൽകുന്ന യുണീക്ക് ഡിസെബിലിറ്റി ഐഡി (UDID) കാർഡ്

4. വോട്ടെടുപ്പ് ദിവസം വോട്ട് ചെയ്യാൻ വോട്ടർ പട്ടികയിൽ പേരുണ്ടായിരിക്കേണ്ടതുണ്ട്.

5. ‘പർദാനഷീൻ’ (ബുർഖ അല്ലെങ്കിൽ പർദ ധരിച്ച) സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന്, പോളിംഗ് സ്റ്റേഷനുകളിൽ നിലവിലുള്ള നിർദ്ദേശങ്ങൾക്കനുസൃതമായി വനിതാ പോളിംഗ് ഓഫീസർമാരുടെ/അറ്റൻഡന്റുമാരുടെ സാന്നിധ്യത്തിൽ മാന്യമായ രീതിയിൽ അവരുടെ തിരിച്ചറിയൽ ഉറപ്പാക്കുന്നതിന്  പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!