കൊല്ലത്ത് രണ്ടര വയസുകാരനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കി

കൊ​ല്ലം : കു​ഞ്ഞി​നെ കഴുത്തറുത്ത് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മാ​താ​പി​താ​ക്ക​ൾ ജീ​വ​നൊ​ടു​ക്കി. കൊ​ല്ലം താ​ന്നി ബി​എ​സ്‍​എ​ൻ​എ​ൽ ഓ​ഫീ​സി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന അ​ജീ​ഷ് (38), ഭാ​ര്യ സു​ലു (36), ഇ​വ​രു​ടെ ര​ണ്ട​ര വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി ആ​ദി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ഇ​രു​വ​രും തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. വീ​ട്ടി​നു​ള്ളി​ലാ​ണ് മൂ​വ​രു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.ക​ട്ടി​ലി​ന് മു​ക​ളി​ൽ മ​രി​ച്ച് കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു കുഞ്ഞിന്‍റെ മൃ​ത​ദേ​ഹം. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.
അജീഷ് നേരത്തെ ഗള്‍ഫിലായിരുന്നുവെന്നും എന്താണ് സംഭവത്തിന് കാരണമെന്ന് അറിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. അജീഷിന്‍റെ അച്ഛനും അമ്മയും വീട്ടിൽ ഉണ്ടായിരുന്നു. രാവിലെ അജീഷും ഭാര്യയും മുറിയിൽ നിന്ന് പുറത്തുവരാതായതോടെ മാതാപിതാക്കള്‍ അയൽക്കാരെ ഉള്‍പ്പെടെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അജീഷിന് അടുത്തകാലത്തായി അര്‍ബുദം സ്ഥിരീകരിച്ചിരുന്നുവെന്നും സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നുവെന്നും ഇതേ തുടര്‍ന്നുള്ള മാനസിക പ്രയാസമായിരിക്കാം ജീവനൊടുക്കുന്നതിന് കാരണമായതെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!