തൃശൂർ പൂരം മെയ് ആറിന്: സാമ്പിൾ വെടിക്കെട്ട് നാലിന്

തൃശൂർ : തൃശൂർ പൂരം മെയ് ആറിന് നടക്കുമെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു. മെയ് നാലിനാണ് സാമ്പിൾ വെടിക്കെട്ട്. വെടിക്കെട്ട് നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ കൃത്യമായി ഉറപ്പാക്കുമെന്നും മന്ത്രി വാർത്താസമ്മേളത്തിൽ പറഞ്ഞു. മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോ​ഗത്തിനു ശേഷമായിരുന്നു വാർത്താസമ്മേളനം. മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു, എംപി സുരേഷ് ​ഗോപി, ജില്ലാ കളക്ടർ, മറ്റ് ഉന്നത ഉദ്യോ​ഗസ്ഥർ, ഭാരവാഹികൾ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. വെടിക്കെട്ടിനെ സംബന്ധിച്ചുള്ള കേന്ദ്ര നിയമങ്ങളിലുൾപ്പെടെ ചർച്ച നടത്താൻ ഉടൻ മറ്റൊരു യോ​ഗം വിളിച്ചുചേർക്കുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!