ഇന്‍ഫാം വനിതാ ദിനാചരണം മാര്‍ച്ച് 07 വെള്ളി- കട്ടപ്പനയില്‍

കട്ടപ്പന: ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലയുടെ ഹൈറേഞ്ച് മേഖല വനിതാദിനാചരണം മാര്‍ച്ച് 07 വെള്ളി- രാവിലെ 10.30ന് കട്ടപ്പന സെന്റ് ജോര്‍ജ് പാരിഷ് ഹാളില്‍ നടക്കും. ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയിലിന്റെ അധ്യക്ഷതയില്‍ വികാരി ജനറാള്‍ ഫാ. ജോസഫ് വെള്ളമറ്റം ഉദ്ഘാടനം നിര്‍വഹിക്കും. താലൂക്ക് രക്ഷാധികാരി ഫാ. ജോസ് മാത്യു പറപ്പള്ളില്‍, ഫാ. വര്‍ഗീസ് കുളമ്പള്ളില്‍, ജോയിന്റ് ഡയറക്ടര്‍ ഫാ. റോബിന്‍ പട്രകാലായില്‍, സ്മിത ബിനോജ് കുന്നേല്‍, ജയമ്മ ജേക്കബ് വളയത്തില്‍, കാര്‍ഷികജില്ല പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍, ജില്ലാ സെക്രട്ടറി തോമസുകുട്ടി വാരണത്ത്, തുടങ്ങിയവര്‍ പ്രസംഗിക്കും. വനിതകളുടെ വിവിധ കലാപരിപാടികളും ഇതോടനുബന്ധിച്ചു നടക്കും. ഇന്‍ഫാം ഉപ്പുതറ, കുമളി, കട്ടപ്പന, അണക്കര, മുണ്ടിയെരുമ കാര്‍ഷിക താലൂക്കുകളില്‍ നിന്നുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!