പാറത്തോട്: ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലയുടെ ലോറേഞ്ച് മേഖല വനിതാദിനാചരണം 2025 മാര്‍ച്ച് 08 ശനി രാവിലെ 10.30ന് പൊടിമറ്റം സെന്റ് മേരീസ് പാരിഷ് ഹാളില്‍ നടക്കും. ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയിലിന്റെ അധ്യക്ഷതയില്‍ വികാരി ജനറാള്‍ ഫാ. ജോസഫ് വെള്ളമറ്റം ഉദ്ഘാടനം നിര്‍വഹിക്കും. ജോയിന്റ് ഡയറക്ടര്‍ ഫാ. ആല്‍ബിന്‍ പുല്‍ത്തകിടിയേല്‍, വെളിച്ചിയാനി താലൂക്ക് ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം, പ്രഫ. സാലിക്കുട്ടി തോമസ്, ആന്‍സി സാജു കൊച്ചുവീട്ടില്‍, കാര്‍ഷികജില്ല പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍, താലൂക്ക് പ്രസിഡന്റ് ഷാബോച്ചന്‍ മുളങ്ങാശ്ശേരില്‍, തുടങ്ങിയവര്‍പ്രസംഗിക്കും. വനിതകളുടെ വിവിധ കലാപരിപാടികളും ഇതോടനുബന്ധിച്ചു നടക്കും. ഇന്‍ഫാം പെരുവന്താനം, മുണ്ടക്കയം, വെളിച്ചിയാനി, കാഞ്ഞിരപ്പള്ളി,
പൊന്‍കുന്നം, എരുമേലി, റാന്നി പത്തനംതിട്ട കാര്‍ഷിക താലൂക്കുകളില്‍ നിന്നുള്ള വനിതകള്‍ പരിപാടിയില്‍ പങ്കെടുക്കും.
