കാഞ്ഞിരപ്പളളി : ആനക്കല്ല് നരിവേലി-വട്ടക്കുന്ന്-നായ്പുരയിടം-മടുക്കക്കുഴി റോഡിന് മുകള്‍ വശത്ത് വോള്‍ട്ടേജ് ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വണ്ടന്‍പാറ ട്രാന്‍സ്ഫോമറിന്‍റെ പരിധിയില്‍ നിന്നും ലൈന്‍ മാറ്റി പഞ്ചായത്തു കിണറിനും സമീപം സ്ഥാപിക്കുന്ന പുതിയ ട്രാന്‍സ്ഫോര്‍മറിലേക്ക് മാറുന്നതോടും കൂടി വോള്‍ട്ടേജ് ക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴിയും, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിജിമോള്‍ ഫിലിപ്പ് എന്നിവര്‍ അിറയിച്ചു. .കെ.എസ്.ഇ.ബി – ല്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് പുതിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നത്. 15 ദിവസത്തിനുളളില്‍ പണികള്‍ പൂര്‍ത്തീകരിച്ച് ലൈന്‍ ചാര്‍ജ്ജ് ചെയ്യും
