തിരുവനന്തപുരം : 2024 ഡിസംബർ 19പ്രസ് ഇൻഫർമേഷൻ ബ്യൂറോ,
തിരുവനന്തപുരം സംഘടിപ്പിച്ച ഒരാഴ്ച നീണ്ടുനിൽക്കുന്ന ഗുജറാത്ത്
സന്ദർശനത്തിനെത്തിയ കേരളത്തിൽ നിന്നുള്ള വനിതാ മാധ്യമ പ്രതിനിധി സംഘം ഇന്ന്
ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേലുമായി കൂടിക്കാഴ്ച നടത്തി.പ്രധാനമന്ത്രി
ശ്രീ നരേന്ദ്ര മോദിയുടെ “സബ്കാ സാത്ത്, സബ്കാ വികാസ്” എന്ന കാഴ്ചപ്പാട്
മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഗുജറാത്തിൻ്റെ പ്രതിബദ്ധത
ആശയവിനിമയത്തിനിടെ മുഖ്യമന്ത്രി എടുത്തുപറഞ്ഞു. പ്രധാനമന്ത്രിയുടെ
നേതൃത്വത്തിൽ രാഷ്ട്രം എങ്ങനെയാണ് വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്കുള്ള
പാതയിൽ ഉറച്ചുനിൽക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഗുജറാത്തിൻ്റെ
വികസന യാത്രയും സാംസ്കാരിക പൈതൃകവും അടുത്തറിയാനും തിരിച്ചറിയാനുമുള്ള
കേരള മാധ്യമ സംഘത്തിന്റെ ഉദ്യമത്തെ അഭിനന്ദിച്ച ശ്രീ പട്ടേൽ,
സംസ്ഥാനങ്ങൾക്കിടയിൽ ഐക്യവും സഹകരണവും വളർത്തുന്നതിന് ഏക ഭാരതം ശ്രേഷ്ഠ
ഭാരതം എന്നതിലൂന്നിയ ഊർജ്ജം അത്യന്താപേക്ഷിതമാണെന്ന് അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രിയുടെ ഗുജറാത്തിലെ ദർശനപരമായ സംരംഭങ്ങളുടെ പരിവർത്തനപരമായ
സ്വാധീനം ശുചിത്വ യജ്ഞങ്ങൾ മുതൽ അർദ്ധചാലക വ്യവസായത്തിലെ അത്യാധുനിക
പുരോഗതി വരെയുള്ളതിൽ ദൃശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഗുജറാത്തിന്റെ
വളർച്ചയുടെ കഥയെക്കുറിച്ചുള്ള നേരിട്ടുള്ള ഉൾക്കാഴ്ച്ചകൾ നൽകാൻ ഈ സന്ദർശനം
സഹായിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പ്രതിനിധി
സംഘത്തിന് ഫലപ്രദമായ ഒരു പര്യടനം ആശംസിച്ചു. സന്ദർശന വേളയിൽ സംഘത്തെ നയിച്ച
പിഐബി അഹമ്മദാബാദിലെ അഡീഷണൽ ഡയറക്ടർ ജനറൽ ശ്രീ പ്രകാശ് മഗ്ദൂം, പി ഐ ബി
അഹമ്മദാബാദ് ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി ആരോഹിബെൻ പട്ടേൽ എന്നിവർ
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ ആദരിച്ചു. കേരളത്തിൽ നിന്നുള്ള മാധ്യമ
സംഘത്തെ പ്രതിനിധീകരിച്ച്, പിഐബി തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടർ ഡോ.
ആതിര തമ്പി, കേരളത്തിൻ്റെ സാംസ്കാരിക പൈതൃകത്തെ അടയാളപ്പെടുത്തുന്ന
പ്രശസ്തമായ ചുണ്ടൻ വള്ളത്തിന്റെ പിച്ചളയിൽ നിർമ്മിച്ച മാതൃക ശ്രീ ഭൂപേന്ദ്ര
പട്ടേലിന് സമ്മാനിച്ചു.ഗുജറാത്തിന്റെ ആതിഥ്യമര്യാദയുടെ ഭാഗമായി
കേരളത്തിലെ 10 പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലെ വനിതാ മാധ്യമപ്രവർത്തകർക്ക്
അതിമനോഹരമായ തുണിത്തരങ്ങളും കരകൗശല വസ്തുക്കളും സമ്മാനിച്ചു. ഡിസംബർ 23 വരെ
നീണ്ടുനിൽക്കുന്ന പര്യടനം, ഇന്ത്യയിലുടനീളമുള്ള ഐക്യത്തിന്റെയും
വികസനത്തിന്റെയും കൂട്ടായ ചൈതന്യത്തെ സമ്പന്നമാക്കുന്ന വിധത്തിൽ
സംസ്ഥാനങ്ങൾ തമ്മിലുള്ള ആശയങ്ങളുടെയും സംസ്കാരത്തിന്റെയും കൈമാറ്റത്തെ
പ്രതിഫലിപ്പിക്കുന്നു.