ചരിത്ര നേട്ടം: സെന്റര്‍ ഓഫ് എക്‌സലന്‍സായി തി​രു​വ​ന​ന്ത​പു​രം മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗം

മെ​ഡി​ക്ക​ൽ കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം സ​ര്‍ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ എ​മ​ര്‍ജ​ന്‍സി മെ​ഡി​സി​ന്‍ വി​ഭാ​ഗ​ത്തെ കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ സെ​ന്റ​ര്‍ ഓ​ഫ് എ​ക്‌​സ​ല​ന്‍സാ​യി തെ​ര​ഞ്ഞെ​ടു​ത്തു. അ​ത്യാ​ഹി​ത വി​ഭാ​ഗ ചി​കി​ത്സ​യു​ടെ പ​ഠ​ന​ത്തി​നാ​യി നീ​തി ആ​യോ​ഗ്-​ഐ.​സി.​എം.​ആ​ര്‍ തെ​ര​ഞ്ഞ​ടു​ക്കു​ന്ന രാ​ജ്യ​ത്തെ അ​ഞ്ച് മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളു​ടെ പ​ട്ടി​ക​യി​ലാ​ണ് തി​രു​വ​ന​ന്ത​പു​ര​വും ഉ​ള്‍പ്പെ​ട്ട​ത്.ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഓ​രോ വ​ര്‍ഷ​വും ര​ണ്ടു​കോ​ടി രൂ​പ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് ല​ഭി​ക്കും. കേ​ര​ള​ത്തി​ല്‍നി​ന്നൊ​രു മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഈ ​സ്ഥാ​ന​ത്തെ​ത്തു​ന്ന​ത് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ്.എ​സ്.​എ.​ടി ആ​ശു​പ​ത്രി​യെ അ​പൂ​ര്‍വ രോ​ഗ​ങ്ങ​ളു​ടെ സെ​ന്റ​ര്‍ ഓ​ഫ് എ​ക്‌​സ​ല​ന്‍സാ​യി നേ​ര​ത്തെ കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ഉ​യ​ര്‍ത്തി​യി​രു​ന്നു. ഇ​തോ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജും എ​സ്.​എ.​ടി ആ​ശു​പ​ത്രി​യും സെ​ന്റ​ര്‍ ഓ​ഫ് എ​ക്‌​സ​ല​ന്‍സാ​യി മാ​റി. മെ​ഡി​ക്ക​ല്‍ കോ​ള​ജ് എ​മ​ര്‍ജ​ന്‍സി മെ​ഡി​സി​ന്‍ വി​ഭാ​ഗ​ത്തെ സെ​ന്റ​ര്‍ ഓ​ഫ് എ​ക്‌​സ​ല​ന്‍സ് ആ​യി ഉ​യ​ര്‍ത്തു​മ്പോ​ള്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍ജ് പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!