രാസലഹരിക്കേസ്;വ്ലോ​ഗർ തൊപ്പിയുടെ ജ്യാമപേക്ഷ ഇന്ന് പരി​ഗണിക്കും

എറണാകുളം : രാസലഹരിക്കേസിൽ മുൻകൂർ ജാമ്യം തേടി യൂട്യൂബർ യൂട്യൂബർ തൊപ്പി എന്ന നിഹാദ്. മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. നിഹാദിന്റെ വീട്ടിൽ നിന്നും, സുഹൃത്തിന്റെ പക്കൽ നിന്നുമാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. നിഹാദിനൊപ്പം സുഹൃത്തുക്കളായ മൂന്ന് യുവതികളും മുൻകൂർ ജാമ്യം തേടി.നിഹാദിന്റെ വീട്ടിൽ നിന്ന് പാലാരിവട്ടം പൊലീസ് ആണ് രാസലഹരി പിടികൂടിയിരുന്നത്. ഇതിന് പിന്നാലെ കേസ് രജിസ്റ്റർ‍ ചെയ്തു. നിഹാദിന്റെ മൂന്ന് സുഹൃത്തുക്കളെ പ്രതിയാക്കി പൊലീസ് കേസെടുത്തു. പൊലീസ് കേസെടുത്തതിന് പിന്നാലെ നിഹാദും വനിതാ സുഹൃത്തുക്കളും ഒളിവിലാണ്. എല്ലാം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞ് നിഹാദ് നേരത്തെ യൂട്യൂബിൽ വീഡിയോ അപ്ലോഡ് ചെയ്തിരുന്നു. പണവും പ്രശസ്തിയുമുണ്ടായിട്ട് ഒരു കാര്യവുമില്ലെന്ന് നിഹാദ് വീഡിയോയിൽ പറഞ്ഞിരുന്നു. ‘തൊപ്പി’ എന്ന കഥാപാത്രത്തെ ഉപേക്ഷിക്കുകയാണെന്നായിരുന്നു നിഹാദ് വീഡിയോയിൽ വ്യക്തമാക്കിയത്.

2 thoughts on “രാസലഹരിക്കേസ്;വ്ലോ​ഗർ തൊപ്പിയുടെ ജ്യാമപേക്ഷ ഇന്ന് പരി​ഗണിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!