കൊട്ടിയൂർ : മധ്യവയസ്കനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.കൊട്ടിയൂർ നെല്ലിയോടി പടിഞ്ഞാറെ നഗറിലെ കല്ലംതോട്ടിൽ വിജയനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നെല്ലിയോടി നഗറിലെ ആളുകളാണ് രാവിലെ തോട്ടിൽ മൃതദേഹം കണ്ടത്.
ഇതേ തുടർന്ന് പഞ്ചായത്ത് അംഗത്തെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.കേളകം എസ് ഐ വി.വി ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കലിങ്കിന് മുകളിൽ നിന്ന് തോട്ടിലേക്ക് വീണ് മരണപ്പെട്ടതാകാം എന്നാണ് പോലീസിൻറെ നിഗമനം.
Share your favorite blog post in the comments below!
The positivity and optimism conveyed in this blog never fails to uplift my spirits Thank you for spreading joy and positivity in the world