തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. പവന് 880 രൂപ കുറഞ്ഞ് 56,000 രൂപയ്ക്ക് താളെയെത്തി. കഴിഞ്ഞ ഒന്നര മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 55,480 രൂപയിലാണു വ്യാപാരം. ഗ്രാമിന് 110 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 6,935 രൂപയാണ്. ഈ മാസം ഇതുവരെ പവന് കുറഞ്ഞത് 4,160 രൂപയാണ്.
59,000ത്തിനു മുകളിലായിരുന്നു ഈ മാസം ആദ്യം സ്വർണവില. ഏറ്റവും അടുത്ത ദിവസങ്ങളിൽ തന്നെ വില 60,000ൽ എത്തുമെന്നായിരുന്നു വിപണി വിദഗ്ദ്ധർ വിലയിരുത്തിയത്. എന്നാൽ യുഎസ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ വില ഇടിഞ്ഞു തുടങ്ങി. കഴിഞ്ഞ എഴാം തീയതി ഒറ്റ ദിവസത്തിൽ പവന് 1320 രൂപയാണ് കുറഞ്ഞത്.