ശബരിമല: മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്നോടിയായി ഭക്തർക്ക് തീർത്ഥാടനം സുഗമമാക്കുന്നതിനാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗം അവസാനഘട്ട ഒരുക്കങ്ങളും ക്രമീകരണങ്ങളും വിലയിരുത്തി.
തീർത്ഥാടകർക്ക് സുഗമമായ ദർശനമൊരുക്കാനുള്ള എല്ലാ നടപടികളും സർക്കാർ കൈകൊണ്ടിട്ടുണ്ട്. മരക്കൂട്ടം മുതൽ സന്നിധാനം വരെ തീർഥാടകർക്ക് വിശ്രമിക്കുന്നതിനായി 1000 സ്റ്റീൽ കസേരകൾ സ്ഥാപിക്കും. യാത്രാമധ്യേ തീർത്ഥാടകർക്ക് വിശ്രമിക്കാൻ ഇത് ഏറെ ഉപയോഗപ്രദമാകും.