കോട്ടയം: മണിമല ഗ്രാമപഞ്ചായത്തിലെ കരിക്കാട്ടൂരിൽ കേരള ഖാദി
ഗ്രാമവ്യവസായ ബോർഡിന്റെ കീഴിൽ ഖാദി നൂൽപ്പ് കേന്ദ്രം തുടങ്ങി. സർക്കാർ ചീഫ്
വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. ഖാദി ദേശീയതയുടെ പ്രതീകമാണെന്നും
അതുകൊണ്ടുതന്നെ അതിനെ ഒരിക്കലും മാറ്റിനിർത്താനോ വിസ്മരിക്കാനോ
കഴിയുകയില്ലെന്നും ചീഫ് വിപ്പ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് സെക്രട്ടറി
ഡോ. കെ.എ. രതീഷ്, ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ, ബ്ളോക്ക് പഞ്ചായത്തംഗം
കെ.എസ്. എമേഴ്സൺ, ഗ്രാമപഞ്ചായത്തംഗംം പി.ജെ. ജോസഫ്കുഞ്ഞ്, ഖാദി
ഗ്രാമവ്യവസായ ബോർഡ് അംഗങ്ങളായ സാജൻ തൊടുക,ഗിരിജാമണി ബാലകൃഷ്ണൻ, ജില്ലാ ഖാദി
ഗ്രാമവ്യവസായ ബോർഡ് പ്രോജക്ട് ഓഫീസർ എം.വി. മനോജ്കുമാർ എന്നിവർ
പ്രസംഗിച്ചു.ഫോട്ടോക്യാപ്ഷൻ: മണിമല ഗ്രാമപഞ്ചായത്തിലെ
കരിക്കാട്ടൂരിൽ കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ കീഴിൽ ഖാദി നൂൽപ്പ്
കേന്ദ്രം സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു.