കവരപ്പേട്ട ട്രെയിൻ അപകടം: 19 പേർക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

ചെ​ന്നൈ: ക​വ​രൈ​പ്പേ​ട്ട​യി​ൽ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 19 പേ​ർ​ക്ക് പ​രി​ക്ക്. ഇ​തി​ൽ നാ​ലു ​​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.ആ​കെ 1360 യാ​ത്ര​ക്കാ​രാ​ണ്‌ ട്രെ​യി​നി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. തി​രു​വ​ള്ളൂ​വ​ർ ക​വ​രൈ​പേ​ട്ട​യി​ൽ ആ​ണ് ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യ​ത്.വെ​ള്ള​യാ​ഴ്ച രാ​ത്രി 8.20 നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​തി​മൂ​ന്ന് കോ​ച്ചു​ക​ൾ പാ​ളം തെ​റ്റു​ക​യും മൂ​ന്നു കോ​ച്ചു​ക​ൾ​ക്ക് തീ​പി​ടി​ക്കു​ക​യും ചെ​യ്തു. മൈ​സൂ​ർ – ദ​ർ​ബാം​ഗ ഭാ​ഗ​മ​തി എ​ക്സ്പ്ര​സ് ട്രെ​യി​ൻ (12578) നി​ർ​ത്തി​യി​ട്ടി​രു​ന്ന ച​ര​ക്കു ട്രെ​യി​നു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

error: Content is protected !!