ഓണം, കന്നിമാസ പൂജ, ശബരിമലയിലേയ്ക്ക് പ്രത്യേക  സർവീസുമായി കെഎസ്‌ആർടിസി

തിരുവനന്തപുരം: ഓണം, കന്നിമാസ പൂജ എന്നിവയോടനുബന്ധിച്ച് ശബരിമലയിലേയ്ക്ക് വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഒരുക്കിയതായി കെഎസ്‌ആർടിസി. തീർത്ഥാടകരുടെ സൗകര്യാർത്ഥം പമ്പയിലേയ്ക്ക് ഒരാഴ്ച മുൻപുതന്നെ സീറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയതായും കെഎസ്‌ആർടിസി അറിയിച്ചു. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഫേസ്‌‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം‘സ്വാമി ശരണം”202 4- ശബരിമല ഓണം – കന്നിമാസ പൂജ കെഎസ്ആർടിസി വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഓണത്തോടനുബന്ധിച്ചും കന്നിമാസ പൂജകൾക്കുമായി 13.09.2024 വൈകുന്നേരം 05.00 മണിക്ക് ശബരിമല തിരുനടതുറക്കുന്നതും 21.09.2024 രാത്രി 10.00 മണിക്ക് നട അടയ്ക്കുന്നതുമാണ്.ഭക്തർക്ക് കെഎസ്ആർടിസി വിപുലമായ യാത്രാ സൗകര്യമൊരുക്കുന്നതിനുള്ള നടപടികൾ പൂർത്തിയായിക്കഴിഞ്ഞു. തീർത്ഥാടകരുടെ സൗകര്യാർത്ഥം പമ്പയിലേക്ക് ഒരാഴ്ച മുൻപ് സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കൊട്ടാരക്കര, പുനലൂർ, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്. നിലയ്ക്കൽ-പമ്പ ചെയിൻ സർവ്വീസുകളും ക്രമീകരിച്ചിട്ടുണ്ട്.തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച് സ്പെഷ്യൽ ബസുകളും, മുൻകൂട്ടി ബുക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ തിരക്കനുഭവപ്പെടുന്ന സാഹചര്യത്തിൽ തൊട്ടടുത്ത യൂണിറ്റുകളിൽ നിന്നും സർവ്വീസുകൾ ക്രമീകരിക്കുവാനുമുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. www.onlineksrtcswift.com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പുവഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക്കെ എസ്ആർ ടി സിപമ്പPhone: 0473-5203445തിരുവനന്തപുരംphone: 0471-2323979കൊട്ടാരക്കരPhone:0474-2452812പത്തനംത്തിട്ടPhone:0468-2222366കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്കെഎസ്ആർടിസി, കൺട്രോൾറൂം (24×7)

error: Content is protected !!