പിഎംവിബിആർവൈ: ഇപിഎഫ്ഒ കൊല്ലം ഓഫീസ് ജൂൺ 19-ന് പരിപാടി സംഘടിപ്പിക്കുന്നു

തിരുവനന്തപുരം  :18 ജൂൺ   2026

പ്രധാൻ മന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജന ദേശീയ തല  പരിപാടിയുടെ ഭാ​ഗമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) കൊല്ലം റീജിയണൽ ഓഫീസ് 2026 ജൂൺ 19-ന് കൊല്ലത്ത് പരിപാടി സംഘടിപ്പിക്കും. പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിർച്വലായി അഭിസംബോധന ചെയ്യും. കേന്ദ്ര തൊഴിൽ മന്ത്രി ശ്രീ മൻസുഖ് മാണ്ഡവിയ, കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭ കരന്ത്‌ലജെ എന്നിവരും ഓൺലൈനായി പങ്കെടുക്കും. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (ഡിബിടി) വഴി ഏകദേശം 2,400 കോടി രൂപയുടെ ഇൻസെൻ്റീവുകൾ പ്രധാനമന്ത്രി  ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യും.PM-VBRY പ്രകാരമുള്ള ഈ പ്രോത്സാഹന വിതരണം 15 ലക്ഷത്തിലധികം പേർക്ക് അധിക തൊഴിൽ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്ന ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിക്കും. പരിപാടി ദൂരദർശനിൽ സംപ്രേഷണം ചെയ്യും.രാജ്യവ്യാപകമായുള്ള ഒരു പൊതുജനസമ്പർക്ക ശ്രമത്തിന്റെ ഭാഗമായി, രാജ്യത്തുടനീളമുള്ള 200 സ്ഥലങ്ങളിൽ ഒരേസമയം പ്രാദേശിക പരിപാടികൾ സംഘടിപ്പിക്കും. കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിലെ ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ (രാമവർമ്മ ഹാളിന് സമീപം) സംഘടിപ്പിക്കുന്ന പരിപാടിയിൽ സംസ്ഥാന തൊഴിൽ-ശിശു വികസന മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ, കൊല്ലം മേയർ ശ്രീ എ.കെ. ഹഫീസ്, ഡെപ്യൂട്ടി മേയർ ഡോ. ഉദയ സുകുമാരൻ, ദ്രോണാചാര്യ അവാർഡ് ജേതാവ് ഡോ. ചന്ദ്രലാൽ, തൊഴിലുടമകൾ, ജീവനക്കാർ, മാധ്യമപ്രവർത്തകർ, എന്നിവരും പങ്കെടുക്കും. പദ്ധതിയുടെ ഗുണഭോക്താക്കളായ തൊഴിലുടമകളെയും ജീവനക്കാരെയും ആദരിക്കുന്നതും തെരഞ്ഞെടുത്ത ജീവനക്കാർക്ക് നിയമനപത്രങ്ങൾ വിതരണം ചെയ്യുന്നതും പരിപാടിയുടെ ഭാഗമായി നടക്കും. 276 തൊഴിൽ ദാതാക്കളും, 27 ജീവനക്കാരും ചടങ്ങിൽ പങ്കെടുക്കും.2025 ഓഗസ്റ്റ് 1-ന് ആരംഭിച്ച പ്രധാൻ മന്ത്രി വികസിത ഭാരത് തൊഴിൽ പദ്ധതി (PMVBRY) തൊഴിൽ സൃഷ്ടി പ്രോത്സാഹിപ്പിക്കാനും സാമൂഹ്യ സുരക്ഷാ പരിരക്ഷ ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നു. പദ്ധതിപ്രകാരം, പ്രതിമാസം ₹1,00,000 വരെ ശമ്പളം ലഭിക്കുന്ന അർഹരായ പുതിയ ജീവനക്കാർക്ക് ₹15,000 വരെ ആനുകൂല്യം ലഭിക്കും. കൂടാതെ, അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന അർഹരായ സ്ഥാപനങ്ങൾക്ക് ഓരോ ജീവനക്കാരനും പ്രതിമാസം ₹3,000 വരെ പ്രോത്സാഹന ധനസഹായം ലഭിക്കും. പദ്ധതി 2027 ജൂലൈ 31 വരെ പ്രാബല്യത്തിൽ തുടരും. ആനുകൂല്യങ്ങൾ രണ്ട് വർഷത്തേക്ക് ലഭ്യമാകുകയും നിർമ്മാണ മേഖലയ്ക്ക് അധികമായി രണ്ട് വർഷത്തെ പ്രോത്സാഹന കാലയളവും ഉണ്ടായിരിക്കും.കൊല്ലം മേഖലയിലെ 1108 സ്ഥാപനങ്ങൾ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2026 ജൂൺ 15-നുള്ള കണക്ക് പ്രകാരം 10,483 അംഗങ്ങൾ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ 4,672 പേർ പുതിയ അംഗങ്ങളും 5,811 പേർ വീണ്ടും ജോലിയിൽ പ്രവേശിച്ചവരുമാണ്.തൊഴിലാളികൾക്ക് മാന്യതയോടെയും സാമൂഹ്യ സുരക്ഷയോടെയും കൂടിയ അവസരങ്ങൾ സൃഷ്ടിക്കാനുള്ള ​ഗവൺമെൻ്റിന്റെ പ്രതിബദ്ധതയെ പിഎംവിബിആർവൈ പ്രതിഫലിപ്പിക്കുന്നു. ആദ്യമായി തൊഴിൽ ലഭിക്കുന്നവരെ പിന്തുണയ്ക്കുകയും ഔപചാരിക തൊഴിൽ മേഖലയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ, വികസിത ഭാരത് 2047 എന്ന ദർശനത്തിലേക്ക് രാജ്യം മുന്നേറുമ്പോൾ ഇന്ത്യൻ കുടുംബങ്ങൾക്ക് കൂടുതൽ പ്രതീക്ഷയും സുരക്ഷയും നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!