എരുമേലി കുന്നുതറയില്‍ എന്‍. സദാനന്ദന്‍ (81) അന്തരിച്ചു. സംസ്കാരം തിങ്കൾ ഉച്ചക്ക് 2.30 ന് വീട്ടുവളപ്പിൽ

എരുമേലി : അരനൂറ്റാണ്ടായി രാഷ്ട്രീയ – ട്രേഡ് യൂണിയന്‍ രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചിരുന്ന എരുമേലി കുന്നുതറയില്‍ എന്‍. സദാനന്ദന്‍ (81) അന്തരിച്ചു. സംസ്കാരം തിങ്കൾ ഉച്ചക്ക് 2.30 ന് വീട്ടുവളപ്പിൽ. സിപിഎമ്മിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി ആർഎസ്പിയിൽ എത്തി യുറ്റിയുസി യൂണിയന്‍ കോട്ടയം ജില്ലാ പ്രസിഡന്റായിരുന്നു. വ്യാപാരി വ്യവസായി സമിതി എരുമേലി യുണിറ്റ് രക്ഷാധികാരി, കാഞ്ഞിരപ്പള്ളി ഫാർമെഴ്‌സ് ആൻഡ് മെർച്ചന്റ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ പരേതയായ ലളിതമ്മ. മക്കൾ – പ്രേംദേവ്, ലിജി, പരേതയായ സുബി. ആദരാഞ്ജലികൾ അർപ്പിച്ച് വ്യാപാരി വ്യവസായി സമിതി അംഗങ്ങൾ കടകൾ അടച്ചിടുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈകുന്നേരം നടക്കുന്ന അനുശോചന യോഗത്തിൽ ആർഎസ്പി യുടെ സംസ്ഥാന, ജില്ലാ നേതാക്കളും എരുമേലിയിലെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ജനപ്രതിനിധികളും സാമൂഹിക – സാംസ്കാരിക പ്രതിനിധികളും പങ്കെടുക്കുമെന്ന് ആർഎസ്പി എരുമേലി ലോക്കൽ കമ്മറ്റി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!