മഴക്കാലത്ത് വാഹനമോടിക്കുന്നവർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

കേരളത്തിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ റോഡുകളിൽ വെള്ളക്കെട്ടും, കാഴ്ചക്കുറവും, വഴുക്കലും വർധിക്കുന്നതിനാൽ വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണ്.യാത്ര തുടങ്ങുന്നതിന് മുമ്പ്വാഹനത്തിന്റെ ബ്രേക്ക്, ടയർ, വൈപ്പർ, ഹെഡ്‌ലൈറ്റ്, ഇൻഡിക്കേറ്റർ എന്നിവ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കുക.ടയറുകളുടെ ട്രെഡ് (പിടുത്തം) മതിയായതാണോ എന്ന് പരിശോധിക്കുക.വാഹനത്തിലെ ഗ്ലാസുകൾ വൃത്തിയായി സൂക്ഷിക്കുക.മഴക്കോട്ടും മറ്റ് ആവശ്യ സാധനങ്ങളും കരുതുക.വാഹനമോടിക്കുമ്പോൾവേഗത നിയന്ത്രിച്ച് സുരക്ഷിത അകലം പാലിച്ച് സഞ്ചരിക്കുക.മഴ ശക്തമായി പെയ്യുമ്പോൾ ഹെഡ്‌ലൈറ്റുകൾ ഓൺ ചെയ്ത് സഞ്ചരിക്കുക.മുന്നിലുള്ള വാഹനത്തെ വളരെ അടുത്ത് പിന്തുടരരുത്.പെട്ടെന്നുള്ള ബ്രേക്കിംഗും വെട്ടിത്തിരിക്കലും ഒഴിവാക്കുക.റോഡിലെ വെള്ളക്കെട്ടുകളുടെ ആഴം ഉറപ്പില്ലെങ്കിൽ അതിലൂടെ കടന്നുപോകാൻ ശ്രമിക്കരുത്.വെള്ളം കയറിയ റോഡുകളിൽ വേഗത്തിൽ വാഹനമോടിക്കരുത്.ഇരുചക്ര വാഹന യാത്രക്കാർനിർബന്ധമായും ഹെൽമറ്റ് ധരിക്കുക. വഴിയോരങ്ങളിലും മറ്റും സ്ഥാപിച്ചിരിക്കുന്ന സിഗ്നൽ ബോർഡുകളും മുന്നറിയിപ്പ് ബോർഡുകളും ശ്രദ്ധയോടെ നിരീക്ഷിച്ചു വാഹനം ഓടിക്കുക.മഴ കാരണം വഴുക്കലുള്ള റോഡുകളിൽ പ്രത്യേക ശ്രദ്ധ പുലർത്തുക.വെള്ള പൂശിയ റോഡ് മാർക്കിംഗുകളിലും പാലങ്ങളിലുമുള്ള ലോഹഭാഗങ്ങളിലുമൂടെ പോകുമ്പോൾ വേഗത കുറയ്ക്കുക.രാത്രിയിൽ പ്രതിഫലിക്കുന്ന (Reflective) വസ്ത്രങ്ങളോ സ്റ്റിക്കറുകളോ ഉപയോഗിക്കുന്നത് സുരക്ഷ വർധിപ്പിക്കും.കാൽനടയാത്രക്കാർറോഡരികിലൂടെ ശ്രദ്ധയോടെ നടക്കുക.മഴക്കാലത്ത് കാഴ്ചക്കുറവുള്ളതിനാൽ റോഡ് മുറിച്ചുകടക്കുമ്പോൾ വാഹനങ്ങളുടെ വേഗത പ്രത്യേകം ശ്രദ്ധിക്കുക.അടിയന്തര സാഹചര്യംവെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, മരങ്ങൾ വീഴൽ തുടങ്ങിയ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ അനാവശ്യ യാത്രകൾ ഒഴിവാക്കുക.വാഹനം നിയന്ത്രണം നഷ്ടപ്പെടുകയോ തകരാറിലാകുകയോ ചെയ്താൽ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി സഹായം തേടുക.സുരക്ഷിത യാത്രയ്ക്കായി ഓർക്കുക:”മഴയിൽ വേഗത കുറയ്ക്കൂ, അകലം കൂട്ടൂ, ജാഗ്രത പാലിക്കൂ. നിങ്ങളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനം

One thought on “മഴക്കാലത്ത് വാഹനമോടിക്കുന്നവർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

  1. Nhận trao đổi, mua bán vũ khí quân dụng như súng đạn, bom mìn, lựu đạn các loại. Giá cả cạnh tranh nhất thị trường. Liên hệ ngay để có giá tốt.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!