2026-27 അധ്യയന വർഷത്തെ എൻജിനീയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിവിധ കാറ്റഗറികളിൽ സംവരണം ക്ലെയിം ചെയ്ത (NRI ഒഴികെ) വിദ്യാർത്ഥികളിൽ, അവർ സമർപ്പിച്ച രേഖകളിൽ ന്യൂനതകൾ ഉള്ളവരുടെ ലിസ്റ്റ് www.cee.kerala.gov.in ൽ ലഭ്യമാണ്. ന്യൂനതകൾ പരിഹരിക്കുന്നതിന് ആവശ്യമായ രേഖകൾ അപേക്ഷകൻ ഓൺലൈനായി തന്നെ മേയ് 25 വൈകുന്നേരം 6 ന് മുൻപായി അപ്‌ലോഡ് ചെയ്യണം. നിശ്ചിത സമയത്തിനകം നേറ്റിവിറ്റി (Nativity) രേഖകളിലെ ന്യൂനതകൾ പരിഹരിക്കാത്തവരുടെ സാമുദായിക, പ്രത്യേക സംവരണാനുകൂല്യങ്ങൾ റദ്ദാക്കും. വിശദവിവരങ്ങൾക്ക്: 0471-2332120.
