തിരുവനന്തപുരം: മുഖ്യമന്ത്രിയും 20 മന്ത്രിമാരും തിങ്കളാഴ്ച രാവിലെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. സമ്പൂർണ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്യുന്നതെന്നും സതീശൻ പറഞ്ഞു .അർഹതയുള്ള പല ആളുകളേയും പല സമവാക്യങ്ങൾ നോക്കുമ്പോൾ പരിഗണിക്കാന്‍ പറ്റിയിട്ടില്ല. അതിൽ സങ്കടമുണ്ടെന്നും വാർത്താസമ്മേളനത്തിൽ സതീശൻ പറഞ്ഞു.രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ്, മോൻസ് ജോസഫ്, സി.പി. ജോൺ, എ.പി. അനില്‍കുമാര്‍, കെ. മുരളീധരന്, കെ.എം. ഷാജി, അനൂപ് ജേക്കബ്, ഷിബു ബേബി ജോൺ, പി.സി. വിഷ്ണുനാഥ്, എം. ലിജു, ടി. സിദ്ദിഖ്, ബിന്ദു കൃഷ്ണ, ഒ.ജെ. ജനീഷ്, റോജി എം. ജോണ്‍, കെ.എ. തുളസി, എൻ. ഷംസുദ്ദീൻ, വി.ഇ. അബ്ദുൾ ഗഫൂർ, പി.കെ. ബഷീർ, എന്നിവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറും ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറുമാകും. ചീഫ് വിപ്പ് സ്ഥാനം കേരള കോൺഗ്രസിനാണെന്നും സതീശൻ കൂട്ടിച്ചേർത്തു.

