കുട്ടിക്കാനം: കുട്ടിക്കാനം മരിയന്‍ കോളജില്‍ നടക്കുന്ന കാഞ്ഞിരപ്പള്ളി രൂപത അസംബ്‌ളി നാളെ സമാപിക്കും. ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ മുഖ്യപ്രഭാഷണം നടത്തും.ബിഷപ് മാര്‍ ജോസ് പുളിക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടെ രണ്ടാം ദിവസത്തെ അസംബ്‌ളി ആരംഭിച്ചു. തുടര്‍ന്ന് സഭ മിശിഹായുടെ ശരീരം എന്നതില്‍ ആര്‍ച്ച് പ്രീസ്റ്റ് റവ.ഡോ. കുര്യന്‍ താമരശേരി, ഇടവകപ്രേഷിതത്വം സംബന്ധിച്ച് റവ.ഡോ.തോമസ് പൂവത്താനിക്കുന്നേല്‍, കുടുംബം: ഗാര്‍ഹികസഭ എന്നതില്‍ ഷേര്‍ളി ചെറിയാന്‍ എന്നിവര്‍ വിഷയാവതരണം നടത്തി. റവ.ഡോ. ജോസഫ് മരുതുകുന്നേല്‍, ഫാ. ജോസഫ് പൊങ്ങന്താനം,ബിനീഷ് ജോസഫ് കളപ്പുരയ്ക്കല്‍ എന്നിവര്‍ യഥാക്രമം മോഡറേറ്റര്‍മാരായിരുന്നു. ഇന്ന് യുവജനപ്രേഷിതത്വവും വിദ്യാഭ്യാസവും സംബന്ധിച്ച് ഹാരി സി.ജോസഫ്, സാമൂഹിക പ്രതിബദ്ധതയും ക്രൈസ്തവസാക്ഷ്യവും എന്നതില്‍ ഫാ.മാത്യു വടക്കേല്‍,സമര്‍പ്പിതസാക്ഷ്യം സംബന്ധിച്ച് സിസ്റ്റര്‍ ടെസ്‌ലിന്‍ ജോസഫ് കൂനംപാറയില്‍,നസ്രാണി സമുദായ ശക്തീകരണത്തില്‍ ഡോ.ബിനോ പി. ജോസ് എന്നിവര്‍ വിഷയാവതരണം നടത്തും. യഥാക്രമം ഫാ.ഡൊമിനിക് അയലൂപ്പറമ്പില്‍, റവ.ഡോ. ജോണ്‍ പനച്ചിക്കല്‍, ഫാ.ജിയോ കണ്ണംകുളം, സിഞ്ചല്ലൂസ് ഫാ.ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ എന്നിവര്‍ മോഡറേറ്റര്‍മാരായിരിക്കും. വെള്ളിയാഴ്ച സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങള്‍ സംബന്ധിച്ച് റവ.ഡോ. സാബു കുമ്പുക്കലും നവീകൃത പ്രേഷിത സമൂഹം എന്നതില്‍ റവ.ഡോ. ഫ്രാന്‍സിസ് ദേവസി ഇലവത്തിങ്കലും വിഷയാവതരണം നടത്തും. ഡോ.ജൂബി മാത്യു, റവ.ഡോ.ജോസഫ് തെക്കേവയലില്‍ എന്നിവര്‍ യഥാക്രമം മോഡറേറ്റര്‍മാരായായിരിക്കും.ഗ്രൂപ്പ് ചര്‍ച്ചകള്‍ക്കൊപ്പം പ്രതിനിധികള്‍ വിവിധ വിഷയങ്ങളില്‍ കാലോചിതമായ നിര്‍ദേശങ്ങള്‍ അറിയിച്ചു. വൈദിക, സന്യസ്ത, അല്‍മായ പ്രതിനിധികളായി 175 പേരാണ് അസംബ്ലിയില്‍ പങ്കെടുക്കുന്നത്.

References:
Slots games download doodleordie.com
References:
Taj mahal casino https://liliankydj517968.blogs-service.com/72681304/casino-of-gold-dein-ultimativer-guide
References:
Connecticut casino https://freudwiki.site/wiki/HitnSpin_Casino_800_EUR200_FS_WILLKOMMENSBONUS