എംപ്ലോയബിലിറ്റി സെന്റർ മുഖേന നിയമനം

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ മുഖേന ജില്ലയിലെ നാല് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി., പ്ലസ് ടു, ഐ.റ്റി.ഐ., വിവിധ വിഷയങ്ങളിലെ ഡിപ്ലോമ (ഓട്ടോമൊബൈൽ/മെക്കാനിക്കൽ/ഇലക്ട്രോണിക്സ്/റോബോട്ടിക്സ് ആൻഡ് എ.ഐ./എംബഡഡ് സിസ്റ്റം എന്നിവയിൽ പോളിടെക്നിക് ഡിപ്ലോമ), ബിരുദം, ബി.എസ്.സി. (ഫിസിക്സ്/ഇലക്ട്രോണിക്സ്/സി.എസ്), ബി.സി.എ., ബി.ടെക്. (സി.എസ്./ഇലക്ട്രോണിക്സ്/ഓട്ടോമൊബൈൽ/മെക്കാനിക്കൽ) യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്കും അല്ലാത്തവരുമായ 18-നും 45-നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് അവസരമുണ്ട്. അഭിമുഖം മേയ് 14-ന് രാവിലെ 9.30-ന് എംപ്ലോയബിലിറ്റി സെന്ററിൽ നടക്കും. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവുമുണ്ട്. ഫോൺ: 0477-2230624, 8304057735.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!