120 എംഎൽഎമാരുടെ പിന്തുണയിൽ ഗവർണറെ കണ്ട് ദളപതി;വിജയ് തമിഴ്നാട്‌ മുഖ്യമന്ത്രിയാവും. നാളെ 10 മണിക്ക് സത്യപ്രതിജ്ഞ

ചെന്നൈ: വിജയ് തമിഴ്നാട്‌ മുഖ്യമന്ത്രിയാവും. നാളെ 10 മണിക്ക് സത്യപ്രതിജ്ഞ
നടക്കും. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് സത്യപ്രതിജ്ഞ നടക്കുക.
നിയമന ഉത്തരവ് ഗവർണർ രാജേന്ദ്ര ആർലേക്കർ വിജയ്ക്ക് കൈമാറി. 5 നാൾ നീണ്ട
അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണം
യാഥാർത്ഥ്യമാകുന്നത്. 108 സീറ്റിൽ നിന്ന് 120 എം എൽ എമാരുടെ പിന്തുണ
ഉറപ്പാക്കിയതിന് പിന്നാലെ കൂടിക്കാഴ്ചക്കായി ഗവർണർ രാജേന്ദ്ര അർലേക്കർ
വിജയ്ക്ക് സമയം അനുവദിക്കുകയായിരുന്നു108 എം എൽ എ മാരുടെ പിന്തുണയുണ്ടായിരുന്ന ടി വി കെയുടെ ‘കൈ’ പിടിച്ചെത്തിയ
കോൺഗ്രസിന് പിന്നാലെ വിസിലടിച്ച് ഇടത് പാർട്ടികളും വി സി കെയും മുസ്ലിം
ലീഗും പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ജനനായകന്‍റെ സർക്കാർ
യാഥാർഥ്യമാകുന്നത്. കോൺഗ്രസിന്‍റെ 5, ഇടതുപാർട്ടികളുടെ 4, വി സി കെയുടെ 1,
ലീഗിന്‍റെ 2, എം എൽ എ മാരുടെ പിന്തുണ ഉറപ്പാക്കിയതോടെ കേവല ഭൂരിപക്ഷമായ 118
ഉം കടന്ന് 120 ആയി ടി വി കെയുടെ അംഗബലം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!