സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതി അംഗങ്ങളുടെ മക്കൾക്ക് സൗജന്യ സിവിൽ സർവ്വീസ് പരിശീലനം നൽകുന്നു. കുടിശ്ശിക കൂടാതെ കൃത്യമായി അംശദായം അടക്കുന്ന അംഗങ്ങളുടെ മക്കൾക്കാണ് കിലയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ അർഹത. അപേക്ഷിക്കാനുള്ള അവസാന തിയ്യതി മെയ് 15. താത്പര്യമുള്ള അംഗങ്ങൾ മെയ് 14നകം അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ കോഴിക്കോട് ജില്ലാ ഓഫീസിൽ രജിസ്റ്റർ ചെയ്യണം.
