വിഷുവിനോടനുബന്ധിച്ച് നൽകിയ പരസ്യചിത്രത്തിൽ മതവികാരം വ്രണപ്പെടുത്തിയതിന് പ്രസ്തുത വ്യക്തിക്കെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്ത് നിയമനടപടികൾ സ്വീകരിച്ചിട്ടുള്ളതാണ്.ഈ സംഭവത്തെ മുൻനിർത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ മതസ്പർദ്ധ വളർത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ പ്രചരിപ്പിക്കുകയോ സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുയും അവരുടെ സാമൂഹിക മാധ്യമ അക്കൌണ്ടുകൾ നീക്കം ചെയ്യുന്നതുമാണ്. ഇത്തരം വിദ്വേഷ പ്രചരണങ്ങൾ നടത്തുന്നവരെ ഉടനടി കണ്ടെത്തുന്നതിനായി സൈബർ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
