കോട്ടയം: ഓക്സിജനിൽ 25 വർഷത്തെ സ്തുത്യർഹമായ സേവനം പൂർത്തിയാക്കിയ വൈസ് പ്രസിഡൻ്റ് പ്രവീൺ പ്രകാശിനാണ്, കമ്പനി സി.ഇ.ഒ ഷിജോ കെ. തോമസ് ആഡംബര കാർ സമ്മാനമായി നൽകിയത്.
19-ാം വയസ്സിൽ ഒരു സാധാരണ ടെക്നീഷ്യനായാണ് പ്രവീൺ പ്രകാശ് ഓക്സിജൻ്റെ ഭാഗമാകുന്നത്. കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി കമ്പനിയുടെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച അദ്ദേഹം, തൻ്റെ കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് വൈസ് പ്രസിഡൻ്റ് എന്ന ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തേക്ക് ഉയരുകയായിരുന്നു. ഒരു സാധാരണ ജീവനക്കാരനിൽ നിന്നും സ്ഥാപനത്തിൻ്റെ നേതൃനിരയിലേക്ക് ഒരാൾ വളരുന്നത് മറ്റുള്ളവർക്ക് വലിയൊരു പ്രചോദനമാണെന്ന് സി.ഇ.ഒ ഷിജോ കെ. തോമസ് പറഞ്ഞു.
ഓരോ ജീവനക്കാരനും നൽകുന്ന മൂല്യമാണ് ഒരു സ്ഥാപനത്തിൻ്റെ വിജയരഹസ്യമെന്ന് ചടങ്ങിൽ ഷിജോ കെ. തോമസ് വ്യക്തമാക്കി. ജീവനക്കാരാണ് ഓക്സിജൻ്റെ യഥാർത്ഥ നട്ടെല്ല്. അവരുടെ വളർച്ചയും സന്തോഷവുമാണ് കമ്പനിയുടെ വിജയം. പ്രവീണിനെപ്പോലെ ദീർഘകാലം സ്ഥാപനത്തോടൊപ്പം നിൽക്കുന്ന ജീവനക്കാർ തങ്ങളുടെ നേതൃത്വത്തിലും ടീം മാനേജ്‌മെൻ്റിലുമുള്ള വിശ്വാസത്തിൻ്റെ അടയാളമാണ്. അദ്ദേഹം കൂട്ടിച്ചേർത്തു. ജീവനക്കാരെ കേവലം തൊഴിലാളികളായല്ല, മറിച്ച് കുടുംബാംഗങ്ങളെപ്പോലെ കരുതുന്ന ഓക്സിജൻ്റെ പ്രവർത്തനശൈലിക്ക് വലിയ അംഗീകാരമാണ് ഈ നടപടി. കഠിനാധ്വാനത്തിന് അർഹമായ പ്രതിഫലം നൽകുന്നതിലൂടെ തൊഴിൽ മേഖലയിൽ പുതിയൊരു മാതൃക കൂടി സൃഷ്ടിക്കുകയാണ് ഓക്സിജൻ ഡിജിറ്റൽ ഷോപ്പിംഗ്.കോട്ടയത്ത് നടന്ന ചടങ്ങിൽ ഓക്സിജൻ്റെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കുചേർന്നു.


gacorqq hadir sebagai slot online terbaru dengan peluang jackpot besar, winrate tinggi, dan sistem mudah maxwin untuk semua pemain hari ini
Bu güzel bilgilendirmeler için teşekkür ederim.
Hocam detaylı bir anlatım olmuş eline sağlık
gerçekten güzel bir yazı olmuş. Yanlış bildiğimiz bir çok konu varmış. Teşekkürler.
VIRALSLOT menghadirkan slot online eksklusif terbaik dengan jackpot Mahjong realistis, peluang menang tinggi, gameplay seru, dan pengalaman bermain yang memuaskan setiap hari.