അവശ്യസേവന വിഭാഗത്തില്‍ 66.80 ശതമാനം പേര്‍ വോട്ട് ചെയ്തു

കോട്ടയം: അവശ്യസേവന വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തപാല്‍ വോട്ടു ചെയ്യാനുള്ള അവസരം രണ്ടുദിവസം കൂടി മാത്രം. ഏപ്രില്‍ ആറു വരെയാണ് ഇവര്‍ക്ക് തപാല്‍ വോട്ടു ചെയ്യാനാവുക. ഈ വിഭാഗത്തില്‍ ജില്ലയില്‍ ഇതുവരെ 1124 പേര്‍(66.80 ശതമാനം) വോട്ട് ചെയ്തു. 1682 വോട്ടുകളാണ് ആകെയുള്ളത്. രാവിലെ ഒന്‍പതുമുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് സമയം.

പോലീസ്, ഫയര്‍ഫോഴ്സ്, ജയില്‍, എക്സൈസ്, മില്‍മ, വാട്ടര്‍ അതോറിറ്റി, കെ.എസ്.ആര്‍.ടി.സി, ട്രഷറി സേവനങ്ങള്‍, ഹെല്‍ത്ത് സര്‍വീസ്, വനം ഉദ്യോഗസ്ഥര്‍, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളായ ഓള്‍ ഇന്ത്യ റേഡിയോ, ദൂരദര്‍ശന്‍, ബി.എസ്.എന്‍.എല്‍, റെയില്‍വേ, തപാല്‍, വോട്ടിംഗ് ദിവസത്തെ കവറേജിനു തെരഞ്ഞെടുപ്പു കമ്മിഷന്‍ അനുമതി നല്‍കിയിട്ടുള്ള മാധ്യമപ്രവര്‍ത്തകര്‍, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എന്നീ 14 വിഭാഗങ്ങളാണ് അവശ്യസര്‍വീസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവരില്‍ ഫോം 12 ഡി വഴി അപേക്ഷിച്ചവര്‍ക്ക് തങ്ങള്‍ക്കു വോട്ടുള്ള നിയോജകമണ്ഡലങ്ങളുടെ പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകളിലെത്തി (പി.വി.സി) വോട്ട് ചെയ്യാം.

പോളിംഗ്- തെരഞ്ഞെടുപ്പു ചുമതലയുള്ളവര്‍ക്ക് ഏപ്രില്‍ എട്ടു വരെയാണ് തപാല്‍ വോട്ടു ചെയ്യാന്‍ അവസരം.

One thought on “അവശ്യസേവന വിഭാഗത്തില്‍ 66.80 ശതമാനം പേര്‍ വോട്ട് ചെയ്തു

  1. Situs gacorqq gacorqq hadir sebagai situs slot online dengan deposit 5000, menawarkan peluang gampang jackpot, winrate tinggi, dan pengalaman bermain terbaik setiap hari.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!