രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ജില്ലാ കളക്ടര്‍ ചര്‍ച്ച നടത്തി

കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ചര്‍ച്ച നടത്തി. തെരഞ്ഞെടുപ്പ് വിജയകരമായും സമാധാനപരമായും നടത്താന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സഹകരിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കണം. പ്രചാരണച്ചെലവ് നിശ്ചിത പരിധിക്കുള്ളിലാണെന്ന് ഉറപ്പുവരുത്താനും ഹരിത ചട്ടങ്ങള്‍ പാലിക്കാനും എല്ലാവരും തയ്യാറാകണം. ക്രമസമാധാനം ഉറപ്പുവരുത്താനും സഹകരണമുണ്ടാകണം.ഭാഗത്തുനിന്ന് ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരെ അറിയിക്കണം. സിവിജില്‍ ആപ്പ് വഴി ലഭിക്കുന്ന പരാതികളില്‍ ഒരു മണിക്കൂറിനുള്ളില്‍ത്തന്നെ പരിഹാരം കാണുമെന്ന് കളക്ടര്‍ പറഞ്ഞു.അക്രമരഹിതമായ തെരഞ്ഞടുപ്പ് ഉറപ്പുവരുത്താന്‍ എല്ലാ പാര്‍ട്ടികളും ശ്രദ്ധിക്കണമെന്ന് യോഗത്തില്‍ സംസാരിച്ച ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ ഹമീദ് നിര്‍ദേശിച്ചു. പൊതുയോഗങ്ങളിലും പ്രകടനങ്ങളിലും ആവേശം അതിരുവിടാതെ നിയന്ത്രിക്കാന്‍ നേതൃത്വം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ സുനിത ജേക്കബ്, ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ലക്ഷ്മി പ്രസാദ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.കെ. പ്രഭാകരന്‍,അഡ്വ. വി.ഇആര്‍.ബി. നായര്‍,എസ്. രാജീവ്,അരുണ്‍ മൂലേടം,അഡ്വ. ബിനു ബോസ്,സിന്ധു രാഗേഷ്,രാജു ആലപ്പാട്ട്, അഡ്വ. സന്തോഷ് കണ്ടംചിറ എന്നിവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!