ആയുധങ്ങള്‍ കൈവശം വയ്ക്കുന്നതിന് വിലക്ക്

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ പൊതുജനങ്ങള്‍ ആയുധം കൈവയ്ക്കുന്നതു നിരോധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ മജിസ്ട്രേറ്റുമായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ഉത്തരവായി. ഏതെങ്കിലും തരത്തിലുള്ള തോക്കുകള്‍, വാളുകള്‍, ലാത്തികള്‍ തുടങ്ങിയവ പൊതുജനങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകുന്നതിനു മുന്‍പുള്ള ദിവസം വരെ പ്രാബല്യത്തിലുണ്ടാകും. വിലക്കു ലംഘിക്കുന്നവര്‍ ബി.എന്‍.എസ് 223 പ്രകാരമുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടേണ്ടി വരും. ക്യാഷ് ചെസ്റ്റുകള്‍ സൂക്ഷിക്കുന്നതിനാല്‍ സുരക്ഷ ആവശ്യമുള്ള ദേശസാല്‍കൃത/സ്വകാര്യ ബാങ്കുകള്‍ക്കും തോക്കുപയോഗിച്ച് കായികഇനങ്ങളില്‍ പങ്കെടുക്കുന്ന, ദേശീയ റൈഫിള്‍സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കായികതാരങ്ങള്‍ക്കും ഈ വിലക്ക് ബാധകമല്ല. ഇതിനായി നിരോധനത്തില്‍ ഇളവ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് വാങ്ങേണ്ടതാണ്.നിയമപ്രകാരവും ആചാരപ്രകാരവും ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതിയുള്ള വിഭാഗങ്ങള്‍ക്കും വിലക്ക് ബാധകമായിരിക്കില്ല.

33 thoughts on “ആയുധങ്ങള്‍ കൈവശം വയ്ക്കുന്നതിന് വിലക്ക്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!