റാന്നി: ഇരുചക്ര വാഹനവും മിനിവാനും കൂട്ടിയിടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം. ഇടമൺ വാകത്താനം സ്വദേശികളായ മാമൂട്ടിൽ എബ്രഹാം വർഗീസ് (സജി-55), കടുവുംതുരുത്തേൽ തങ്കച്ചന്റെ മകൻ മാത്യു ജേക്കബ് (ജോമോൻ-45) എന്നിവരാണ് മരിച്ചത്. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പ്ലാച്ചേരിക്ക് സമീപം ഇന്ന് വൈകിട്ട് ഏഴരയോടെ ആണ് സംഭവം. ഹോട്ടലിൽ നിന്നും പാഴ്സൽ വാങ്ങിയ ശേഷം വാഹനം റോഡിലേക്ക് തിരിച്ചറക്കവെ അമിത വേഗതയിലെത്തിയെ വാൻ അപകടം ഉണ്ടാക്കുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ മരണമടഞ്ഞ രണ്ടു പേരുടേയും മൃതദേഹം റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. എബ്രഹാം തോമസിൻ്റെ ഭാര്യ ജോയ്‌സി ചാക്കോ(പഴവങ്ങാടി ഗ്രാമ പഞ്ചായത്തംഗം). മക്കൾ: അയ്ബിൻ, അനു.. മാത്യുവിൻ്റെ ഭാര്യ റോസ്ലിൻ, മക്കൾ ജിറ്റോ, ജിയോ.
