കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് എരുമേലി “പ്രതിഷേധ ജ്വാല”.

എരുമേലി: പാചക വാതകത്തിന് മേൽ നിയന്ത്രണം ഏർപ്പെടുത്തി സാധാരണ ജനങ്ങളെയും ചെറുകിട വ്യാപാരികളെയും ദുരിതത്തിലാക്കുന്ന കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് എരുമേലി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച- “പ്രതിഷേധ ജ്വാല”.

എരുമേലി പ്രദേശത്തെ നിരവധി ഭക്ഷണശാലകൾ പാചക വാതക ക്ഷാമത്തെ തുടർന്ന് അടച്ചുപൂട്ടേണ്ടി വരുന്ന സാഹചര്യത്തിൽ നടത്തിയ പ്രതിഷേധ ജാഥ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടിൻസ് കല്ലുപുരക്കൽ അധ്യക്ഷനായി. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി.എ. സലിം ഉദ്ഘാടനം ചെയ്തു.

മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബിനു മറ്റക്കര മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷഹീം വിലങ്ങുപാറ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി അമ്പാറ, ബിജു ചെറുവള്ളി, ബിജു വഴിപറമ്പൻ, സിജി മുക്കാലി, അസദ് പിഎ, മുഹമ്മദ് ഷഹനാസ്, അസ്ഹർ കറുകാഞ്ചേരിൽ, അർഷാദ് നജീബ്, അൻവർ കറുകാഞ്ചേരിൽ, അബു ത്വാഹിർ തുടങ്ങിയവർ പ്രസംഗിച്ചു.

സാധാരണ ജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലാക്കുന്ന ഇത്തരം നയങ്ങൾക്കെതിരെ ശക്തമായ ജനപ്രക്ഷോഭം തുടരുമെന്ന് നേതാക്കൾ അറിയിച്ചു.

55 thoughts on “കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് എരുമേലി “പ്രതിഷേധ ജ്വാല”.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!