ന്യൂഡൽഹി : 06 മാർച്ച് 2026″കൃഷിയും
ഗ്രാമീണ പരിവർത്തനവും” എന്ന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ന് നടന്ന
മൂന്നാമത്തെ ബജറ്റ് വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
അഭിസംബോധന ചെയ്തു. സാങ്കേതികവിദ്യയെയും സാമ്പത്തിക വളർച്ചയെയും കുറിച്ചുള്ള
മുൻ സെഷനുകളെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, ബജറ്റ് രൂപീകരണ സമയത്ത്
പങ്കാളികൾ വിലപ്പെട്ട സഹകരണം നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി
ചൂണ്ടിക്കാട്ടി. “ഇപ്പോൾ, ബജറ്റിനുശേഷം, രാജ്യം അതിന്റെ പൂർണ്ണ ശേഷിയുടെ
നേട്ടങ്ങൾ കൊയ്യേണ്ടത് ഒരുപോലെ പ്രധാനമാണ്, അതു കൊണ്ടു തന്നെ, ഈ ദിശയിലുള്ള
നിങ്ങളുടെ നിർദ്ദേശങ്ങളും ഈ വെബിനാറും പ്രധാനമാണ്”, ശ്രീ മോദി
ഊന്നിപ്പറഞ്ഞു.ഇന്ത്യൻ
സമ്പദ്‌വ്യവസ്ഥയുടെ പ്രധാന കേന്ദ്രമായും രാജ്യത്തിന്റെ ദീർഘകാല വികസന
യാത്രയ്ക്കുള്ള തന്ത്രപരമായ സ്തംഭമായും കൃഷി തുടരുന്നുവെന്നും
പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കർഷകർക്ക് ഒന്നര മടങ്ങ് വരുമാനം നൽകുന്ന
‘പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി’, ‘മിനിമം താങ്ങു വില (എംഎസ്പി)’
പരിഷ്കാരങ്ങൾ തുടങ്ങിയ നിരവധി പരിപാടികൾക്ക് ശ്രീ മോദി ഊന്നൽ നൽകി.
“നമ്മുടെ ഗവൺമെന്റ് കാർഷിക മേഖലയെ തുടർച്ചയായി
ശക്തിപ്പെടുത്തിയിട്ടുണ്ട്”, ശ്രീ മോദി അഭിപ്രായപ്പെട്ടു.നിലവിലുള്ള
പദ്ധതികളുടെ വിജയത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകിക്കൊണ്ട്, പ്രധാനമന്ത്രി
കിസാൻ സമ്മാൻ നിധി വഴി 10 കോടി കർഷകർക്ക് 4 ലക്ഷം കോടി രൂപയിലധികം
ലഭിച്ചിട്ടുണ്ടെന്നും ‘പിഎം ഫസൽ ബീമ യോജന’ പ്രകാരം ഏകദേശം 2 ലക്ഷം കോടി
രൂപയുടെ ഇൻഷുറൻസ് ക്ലെയിമുകൾ തീർപ്പാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി
ചൂണ്ടിക്കാട്ടി. സ്ഥാപനപരമായ വായ്പാ കവറേജ് 75% ൽ കൂടുതലായിട്ടുണ്ടെന്നും
ശ്രീ മോദി ചൂണ്ടിക്കാട്ടി. “ഇത്തരം നിരവധി ശ്രമങ്ങൾ കർഷകരുടെ അപകടസാധ്യതകൾ
കുറയ്ക്കുകയും അവർക്ക് അടിസ്ഥാന സാമ്പത്തിക സുരക്ഷ നൽകുകയും ചെയ്തു,” ശ്രീ
മോദി സ്ഥിരീകരിച്ചു.ഭക്ഷ്യധാന്യങ്ങളുടെയും
പയർവർഗ്ഗങ്ങളുടെയും റെക്കോർഡ് ഉൽപ്പാദനത്തെക്കുറിച്ച് പരാമർശിക്കവേ, 21-ാം
നൂറ്റാണ്ടിന്റെ രണ്ടാം പാദം ആരംഭിക്കുമ്പോൾ മേഖലയെ പുതിയ ഊർജ്ജം കൊണ്ട്
നിറയ്ക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ ഈ
ദിശയിൽ പുതുക്കിയ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് എടുത്തുകാണിച്ച ശ്രീ മോദി,
വെബിനാറിന്റെ ചർച്ചകൾ ബജറ്റ് വ്യവസ്ഥകളുടെ നടപ്പാക്കൽ വേഗത്തിലാക്കുമെന്ന്
ആത്മവിശ്വാസം പ്രകടിപ്പിച്ചു. “ഈ വെബിനാറിലെ നിങ്ങളുടെ ചർച്ചയും
തത്ഫലമായുണ്ടാകുന്ന നിർദ്ദേശങ്ങളും ബജറ്റ് വ്യവസ്ഥകൾ എത്രയും വേഗം
നടപ്പിലാക്കാൻ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്”, ശ്രീ മോദി ഉറപ്പിച്ചു
പറഞ്ഞു.ആഗോളതലത്തിൽ
മാറിക്കൊണ്ടിരിക്കുന്ന ആവശ്യകതയും ഇന്ത്യൻ കൃഷിയെ കയറ്റുമതി
അധിഷ്ഠിതമാക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി എടുത്തുകാട്ടി.
ഇന്ത്യയുടെ വൈവിധ്യമാർന്ന കാലാവസ്ഥയുടെ പൂർണമായ ഉപയോഗം ഉൽപാദനക്ഷമതയും
കയറ്റുമതി ശക്തിയും വർദ്ധിപ്പിക്കുന്നതിന് അദ്ദേഹം ആവശ്യപ്പെട്ടു. “ഈ
വെബിനാറിൽ, നമ്മുടെ കൃഷി കയറ്റുമതി അധിഷ്ഠിതമാക്കുന്നതിനെക്കുറിച്ച് പരമാവധി ചർച്ച നടത്തേണ്ടത് അത്യാവശ്യമാണ്”, ശ്രീ മോദി അഭിപ്രായപ്പെട്ടു,ഉയർന്ന
മൂല്യമുള്ള കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, കൊക്കോ, കശുവണ്ടി,
ചന്ദനം തുടങ്ങിയ മേഖലാ വിളകളുടെ പ്രോത്സാഹനത്തിനായുള്ള ബജറ്റ് നിർദ്ദേശങ്ങൾ
പ്രധാനമന്ത്രി വിശദീകരിച്ചു. വടക്കുകിഴക്കൻ പ്രദേശങ്ങളിൽ അഗർവുഡ്, ഹിമാലയൻ
സംസ്ഥാനങ്ങളിൽ മിതശീതോഷ്ണ നട്ട് വിളകൾ എന്നിവ
പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബജറ്റ് നിർദ്ദേശവും ശ്രീ മോദി എടുത്തുപറഞ്ഞു.
കയറ്റുമതി അധിഷ്ഠിത ഉൽപ്പാദനം സംസ്കരണത്തിലൂടെയും മൂല്യവർദ്ധനവിലൂടെയും
ഗ്രാമീണ തൊഴിലവസരങ്ങൾക്ക് കാരണമാകുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
“ഉയർന്ന മൂല്യമുള്ള കൃഷി ഒരുമിച്ച് വ്യാപിപ്പിച്ചാൽ, അത് കൃഷിയെ
ആഗോളതലത്തിൽ മത്സരാധിഷ്ഠിത മേഖലയാക്കി മാറ്റും”, ശ്രീ മോദി ഉറപ്പിച്ചു
പറഞ്ഞു.ആഗോള
ബ്രാൻഡിംഗും ഗുണനിലവാര മാനദണ്ഡങ്ങളും പാലിക്കുന്നതിന് വിദഗ്ധർ, വ്യവസായം,
കർഷകർ എന്നിവരെ ഉൾപ്പെടുത്തി ഏകീകൃത സമീപനം സ്വീകരിക്കണമെന്ന്
പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പ്രാദേശിക കർഷകരെ ആഗോള വിപണികളുമായി
ബന്ധിപ്പിക്കുന്നതിന് വ്യക്തമായ ലക്ഷ്യങ്ങൾ സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം
അദ്ദേഹം ഊന്നിപ്പറഞ്ഞു. “ഈ വിഷയങ്ങളെക്കുറിച്ചുള്ള എല്ലാ ചർച്ചകളും ഈ
വെബിനാറിന്റെ പ്രാധാന്യം കൂടുതൽ വർദ്ധിപ്പിക്കും.”, ശ്രീ മോദി
അഭിപ്രായപ്പെട്ടു.മത്സ്യബന്ധന
മേഖലയെക്കുറിച്ച് പരാമർശിക്കവേ, ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ മത്സ്യ
ഉൽപ്പാദക രാജ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ വിവിധ
ജലസംഭരണികളിലും കുളങ്ങളിലും നിലവിൽ ഏകദേശം 4.5 ലക്ഷം ടൺ മത്സ്യം
ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും 20 ലക്ഷം ടൺ അധിക
ഉൽപ്പാദനത്തിനുള്ള സാധ്യതയുണ്ടെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. “കയറ്റുമതി
വളർച്ചയ്ക്കുള്ള ഒരു പ്രധാന വേദിയായി മത്സ്യബന്ധനത്തിന് മാറാൻ കഴിയും”,
ശ്രീ മോദി അഭിപ്രായപ്പെട്ടു.നീല
സമ്പദ്‌വ്യവസ്ഥയുടെ സാധ്യതകൾ സാക്ഷാത്കരിക്കുന്നതിന് ഹാച്ചറികൾ, തീറ്റ,
ലോജിസ്റ്റിക്സ് എന്നിവയിൽ പുതിയ ബിസിനസ് മാതൃകകൾ ആവശ്യമാണെന്ന്
പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. മത്സ്യബന്ധന വകുപ്പും പ്രാദേശിക സമൂഹങ്ങളും
തമ്മിലുള്ള ശക്തമായ ഏകോപനത്തെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. “ഗ്രാമീണ
അഭിവൃദ്ധിക്ക് ഉയർന്ന മൂല്യമുള്ളതും ഉയർന്ന സ്വാധീനം ചെലുത്തുന്നതുമായ
മേഖലയായി ഇത് മാറും, നിങ്ങൾ ഒരുമിച്ച് ഇത് ചർച്ച ചെയ്യണം.”, ശ്രീ മോദി
ഊന്നിപ്പറഞ്ഞു.ഇന്ത്യ
ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പാൽ ഉൽപ്പാദക രാജ്യമാണെന്നും മുട്ട
ഉൽപാദനത്തിൽ രണ്ടാം സ്ഥാനത്താണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത് കൂടുതൽ
മുന്നോട്ട് കൊണ്ടുപോകാൻ, പ്രജനന ഗുണനിലവാരം, രോഗ പ്രതിരോധം, ശാസ്ത്രീയ
മാനേജ്മെന്റ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം
എടുത്തുപറഞ്ഞു. കന്നുകാലികളുടെ ആരോഗ്യം ഒരു നിർണായക വിഷയമാണെന്ന് ശ്രീ മോദി
ഊന്നിപ്പറഞ്ഞു, “ഞാൻ ‘ഒരു ഭൂമി, ഒരു ആരോഗ്യം’ എന്ന് പറയുമ്പോൾ, അതിൽ
കന്നുകാലികളുടെ ആരോഗ്യവും ഉൾപ്പെടുന്നു” എന്ന് പറഞ്ഞു.വാക്സിൻ
ഉൽപാദനത്തിൽ ഇന്ത്യയുടെ സ്വാശ്രയത്വം എടുത്തുകാണിച്ചുകൊണ്ട്, ദേശീയ ഗോകുൽ
മിഷന്റെ കീഴിലുള്ള സാങ്കേതികവിദ്യയുടെ വികാസവും മൃഗസംരക്ഷണ കർഷകർക്ക് കിസാൻ
ക്രെഡിറ്റ് കാർഡുകളുടെ ലഭ്യതയും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കുളമ്പുരോഗത്തിൽ നിന്ന് മൃഗങ്ങളെ സംരക്ഷിക്കുന്നതിനായി ഇതിനകം 125
കോടിയിലധികം ഡോസുകൾ നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. “സ്വകാര്യ
നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി, മൃഗസംരക്ഷണ അടിസ്ഥാന സൗകര്യ വികസന
ഫണ്ടും ആരംഭിച്ചിട്ടുണ്ട്,” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.അപകടസാധ്യതകൾ
ലഘൂകരിക്കുന്നതിന്, ഒറ്റവിളയെ ആശ്രയിക്കുന്നതിനു പകരം വിള
വൈവിധ്യവൽക്കരണത്തിനുള്ള നിർദ്ദേശം പ്രധാനമന്ത്രി മുന്നോട്ട് വെച്ചു.
ഭക്ഷ്യ എണ്ണകൾ, പയർവർഗ്ഗങ്ങൾ, പ്രകൃതി കൃഷി എന്നിവയ്ക്കുള്ള ദൗത്യങ്ങൾ
മേഖലയുടെ ശക്തി വർദ്ധിപ്പിക്കുന്നതിനുള്ള ഉപകരണങ്ങളായി അദ്ദേഹം ഉദ്ധരിച്ചു.
“അതിനാൽ, വിള വൈവിധ്യവൽക്കരണത്തിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു”
എന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു.കൃഷി
ഒരു സംസ്ഥാന വിഷയമായതിനാൽ, സംസ്ഥാനങ്ങൾ അവരുടെ ബജറ്റ് ഉത്തരവാദിത്തങ്ങൾ
നിറവേറ്റാൻ പ്രചോദിതരാകണമെന്ന് പ്രധാനമന്ത്രി പങ്കെടുത്തവരെ
ഓർമ്മിപ്പിച്ചു. പരമാവധി ഫലത്തിനായി ജില്ലാ തലത്തിൽ ബജറ്റ് വ്യവസ്ഥകൾ
ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.കൃഷിയിലെ
“സാങ്കേതിക സംസ്കാരം”, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യ വികസനം
എന്നിവയെക്കുറിച്ച് പ്രധാനമന്ത്രി വിശദമായി സംസാരിച്ചു. കിസാൻ ഐഡികളും
ഡിജിറ്റൽ ഭൂമി സർവേകളും സൃഷ്ടിക്കുന്നത് പരിവർത്തന ഘട്ടങ്ങളാണെന്ന് അദ്ദേഹം
ചൂണ്ടിക്കാട്ടി. “കൃഷിയിൽ ഒരു ‘സാങ്കേതിക സംസ്കാരം’ കൊണ്ടുവരുന്നതിൽ
ഗവൺമെന്റ് വലിയ ഊന്നൽ നൽകുന്നു” എന്ന് ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.AI
അധിഷ്ഠിത പ്ലാറ്റ്‌ഫോമുകളുടെയും ഡിജിറ്റൽ സർവേകളുടെയും പങ്ക്
എടുത്തുകാണിച്ചുകൊണ്ട്, സ്ഥാപനങ്ങളും സംരംഭകരും സംയോജിപ്പിക്കുമ്പോൾ
മാത്രമേ സാങ്കേതികവിദ്യ ഫലം നൽകൂ എന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു.
പരമ്പരാഗത സംവിധാനങ്ങളുമായി സാങ്കേതികവിദ്യ എങ്ങനെ ഫലപ്രദമായി ലയിപ്പിക്കാം
എന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾക്കായി അദ്ദേഹം ആവശ്യപ്പെട്ടു. “ഈ
വെബിനാറിൽ നിന്ന് ഉയർന്നുവരുന്ന നിർദ്ദേശങ്ങൾ സാങ്കേതികവിദ്യ എങ്ങനെ
ശരിയായി സംയോജിപ്പിക്കുന്നു എന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കും” എന്ന്
പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.പ്രധാനമന്ത്രി
ആവാസ് യോജന, പ്രധാനമന്ത്രി ഗ്രാം സഡക് യോജന തുടങ്ങിയ പദ്ധതികളിലൂടെ
ഗ്രാമീണ അഭിവൃദ്ധിക്കായുള്ള ഗവൺമെന്റിന്റെ പ്രതിബദ്ധത പ്രധാനമന്ത്രി
ആവർത്തിച്ചു. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിൽ സ്വയം സഹായ സംഘങ്ങളുടെ സ്വാധീനം
അദ്ദേഹം പ്രത്യേകം എടുത്തു പറഞ്ഞു. “ഗ്രാമീണ അഭിവൃദ്ധി കെട്ടിപ്പടുക്കാൻ
നമ്മുടെ ഗവൺമന്റ് പ്രതിജ്ഞാബദ്ധമാണ്” എന്ന് ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.’ലഖ്പതി
ദീദി’ കാമ്പെയ്‌നിനെക്കുറിച്ച് ചർച്ച ചെയ്യവേ, 2029 ആകുമ്പോഴേക്കും മൂന്ന്
കോടി വിജയകരമായ വനിതാ സംരംഭകരെ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും
പ്രധാനമന്ത്രി പറഞ്ഞു. ഈ ലക്ഷ്യം കൂടുതൽ വേഗത്തിൽ എങ്ങനെ കൈവരിക്കാം
എന്നതിനെക്കുറിച്ച് അദ്ദേഹം നിർദ്ദേശങ്ങൾ തേടി. “ഈ ലക്ഷ്യം കൂടുതൽ വേഗത്തിൽ
എങ്ങനെ കൈവരിക്കാം എന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ നിർദ്ദേശങ്ങൾ
പ്രാധാന്യമർഹിക്കുന്നു” എന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.വൻതോതിലുള്ള
സംഭരണ കാമ്പെയ്‌നിലേക്കും കാർഷിക-ഫിൻടെക്, വിതരണ ശൃംഖലകളിലെ
നവീകരണത്തിന്റെ ആവശ്യകതയിലേക്കും വിരൽചൂണ്ടിക്കൊണ്ട്, പ്രധാനമന്ത്രി
പ്രസംഗം ഉപസംഹരിച്ചു. ഗ്രാമീണ ഭൂപ്രകൃതിയെ ഊർജ്ജസ്വലമാക്കുന്നതിന് ഈ
നിർണായക മേഖലകളിൽ നിക്ഷേപം വർദ്ധിപ്പിക്കാൻ അദ്ദേഹം സംരംഭകരോട്
അഭ്യർത്ഥിച്ചു. “ഇന്നത്തെ നിങ്ങളുടെ ചർച്ചകളിൽ നിന്ന് ഉയർന്നുവരുന്ന സത്ത
ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയ ഊർജ്ജം നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്”
എന്ന് പ്രധാനമന്ത്രി പറഞ്ഞു.

References:
Casino slots
References:
https://www.dailymunwha.com
References:
Craps strategies
References:
http://en.najumary.or.kr/TestimoniesontheGraceofNaju/?bmode=view&idx=16132932
References:
Anabolic steroid article
References:
https://www.kulturtier.de/InnovationsBlog;focus=TKOMSI_com_cm4all_wdn_Flatpress_23285399&path=?x=entry:entry210516-193544%3Bcomments:1
References:
Anavar steroid results
References:
https://gitea.nongnghiepso.com/shoshanatuckfi
References:
Gnc build muscle
References:
https://www.e-vinil.ro/beulahknetes6
References:
Are testosterone pills steroids
References:
http://111.229.183.203:3000/tonidees831643
References:
Bodybuilding stores near me
References:
http://194.5.152.156:3000/williamseddy4
References:
Why is steroid use among athletes dangerous to their health
References:
http://187.189.244.23:3000/rodricktraill
References:
Bodybuilding stacks that work
References:
http://116.198.44.217:8040/floydhartin534
References:
Non stimulant fat burners that work
References:
https://www.cryptonewss.com/@sonjaperrone30?page=about
References:
Where to buy real steroids online forum
References:
https://gitea.pnkx.top:8/alexmarcantel/hunthub.com.au3362/wiki/Joe-Rogan-TRT-Protocol-Explained
References:
How to get prescribed anabolic steroids
References:
https://prpack.ru/user/forkbell09/
References:
Pre steroid bodybuilding
References:
https://menwiki.men/wiki/Les_5_Meilleurs_brleurs_de_graisse_2025_Le_guide_ultime
References:
Where are receptors for steroid hormones found
References:
https://doc.adminforge.de/s/aAyx42Sv-g
References:
Oral anabolics
References:
https://pad.geolab.space/s/-Xou2DmZvP
References:
Steroids that help you lose weight
References:
https://md.inno3.fr/s/DSk_DbuQc
References:
Echtgeld Casino mit Lastschrift
References:
https://intensedebate.com/people/mathmaraca27
References:
Online casino echtgeld paysafecard
References:
https://pads.jeito.nl/s/Qu2aDXLPG_
References:
Echtgeld casino sofortauszahlung
References:
https://youralareno.com/members/beattime60/activity/183560/
is testosterone legal
References:
vusr.net
References:
Sus and deca before and after
References:
https://fliphtml5.com/homepage/rewardcoal97
References:
Online casino echtgeld book of ra
References:
https://hedgedoc.eclair.ec-lyon.fr/s/jsbOfsPEu
References:
Online Casino Deutschland Echtgeld
References:
https://graph.org/Online-Casino-Echtgeld-Die-besten-Spielbanken-04-15
References:
Casino com
References:
https://ascrolite.com/component/k2/item/4-unlimited-color-presets.html
References:
Nooksack casino
References:
https://theamericanmen.com/chinas-expanding-space-force-raises-concerns-for-us-general/
References:
Red dead redemption blackjack
References:
https://gitea.zachl.tech/violet7867670
References:
Grand portage lodge and casino
References:
https://tubepeer.com/@kindralombardi?page=about
References:
https://graph.org/Best-Online-Casino-Sites-for-Real-Money-04-20 roulette real money
References:
Roulette bot plus
References:
https://graph.org/Fair-To-Go-Casino-Review–Bonuses-04-20